ന്യൂഡൽഹി: കൊവിഡ് രണ്ടാം വ്യാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയ നിയന്ത്രണങ്ങൾ ജൂൺ 30വരെ തുടരാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു. രോഗവ്യാപനം തടയാൻ കൊവിഡ് കേസുകൾ വർദ്ധിച്ച ജില്ലകളിലെ പ്രാദേശിക കണ്ടെയ്ൻമെന്റ് നിയന്ത്രണങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രാലയം ഇന്നലെ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഇതിനകം നടപ്പാക്കിയ നിയന്ത്രണങ്ങൾ സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറച്ചിട്ടുണ്ട്. അതേസമയം ദക്ഷിണേന്ത്യയിലും വടക്കു കിഴക്കൻ മേഖലയിലും ആക്ടീവ് കേസുകളുടെ എണ്ണം വർദ്ധിച്ച് വരുന്നത് ആശങ്കയാണെന്നും നിയന്ത്രങ്ങളിൽ പിഴവുണ്ടാകരുതെന്നും ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല പുറത്തിറക്കിയ ഉത്തരവിൽ ഓർമ്മിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |