SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.33 PM IST

കൊവാക്സിന് ക്ഷാമം

covaccine

 രണ്ടാം ഡോസ് ആശങ്കയിൽ

കൊല്ലം: കൊവാക്സിന്റെ ലഭ്യതക്കുറവ് രണ്ടാം ഡോസെടുക്കണ്ടവരെ ആശങ്കയിലാക്കുന്നു. വളരെ പരിമിതമായ കൊവാക്സിൻ ഡോസ് മാത്രമാണ് ജില്ലയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്. സ്റ്റോക്ക് കുറവായതിനാൽ പരിമിതമായ ആളുകൾക്ക് മാത്രമാണ് ഇപ്പോൾ കൊവാക്സിൻ രണ്ടാം ഡോസ് നൽകുന്നത്.

കൊവിഷീൽഡ് രണ്ടാം ഡോസിന്റെ സമയപരിധി ഉയർത്തിയെങ്കിലും കൊവാക്സിന്റേത് 42 ദിവസമാണ്. ജില്ലയിൽ ആദ്യഘട്ടത്തിലെത്തിയത് കൊവിഷീൽഡാണ്. പിന്നീട് മെഗാവാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചപ്പോൾ അവിടങ്ങളിലെല്ലാം കൂടുതൽ നൽകിയത് കൊവാക്സിനാണ്. ഇങ്ങനെ ക്യാമ്പുകളിൽ വാക്സിൻ എടുത്തവരുടെയെല്ലാം രണ്ടാം ഡോസിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. ജില്ലയിൽ ഏകദേശം 45,000 പേർക്കാണ് കൊവാക്സിൻ ആദ്യഡോസ് നൽകിയിട്ടുള്ളത്. ഇതിൽ ഏഴായിരം പേർക്കാണ് സെക്കൻഡ് ഡോസ് നൽകാനുള്ളത്. ഇക്കൂട്ടത്തിലെ 2,150 പേർക്ക് രണ്ടാം ഡോസിനുള്ള സമയമായി. ഇവർക്ക് ഒരാഴ്ചയ്ക്കകം നൽകാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

ഇന്ന് രജിസ്റ്റർ ചെയ്യാം

കൊവാക്സിൻ രണ്ടാം ഡോസിന് സമയമായവർക്ക് ഇന്ന് രജിസ്റ്റർ ചെയ്യാം. രാത്രി 7നും 8നും ഇടയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മുൻഗണനാ ക്രമം അനുസരിച്ച് വിവിധ വിഭാഗങ്ങൾക്കായി വാക്സിനേഷൻ കേന്ദ്രങ്ങൾ നിശ്ചയിച്ചിരിക്കുന്നതിനാൽ ക്യാമ്പുകൾ തത്കാലം ഉണ്ടാകില്ല. നേരത്തെ സമീപ പ്രദേശങ്ങളിൽ നടന്ന ക്യാമ്പുകളിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ രണ്ടാം ഡോസിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

''

ഇന്നലെ മൂവായിരം ഡോസ് കൊവാക്സിൻ എത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ആറായിരം കൂടി എത്തുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും.

ആരോഗ്യവകുപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, VACCIEN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.