SignIn
Kerala Kaumudi Online
Saturday, 20 April 2024 3.25 AM IST

3,210 പേർക്ക് കൂടി കൊവിഡ്

ddddd

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 3,210 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,247 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 3,054 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 10 പേർ ആരോഗ്യ പ്രവർത്തകരാണ്. 17,520 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. 20.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ കുറവ് ആശ്വാസം നൽകുന്നുണ്ട്. ജില്ലയിൽ പുതുതായി 5,229 പേരെക്കൂടി നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 81,036 ആയി.

ഒമ്പത് ആശുപത്രികളിൽ

കൊവിഡ് ഹെല്പ് ലൈനുകൾ

ജില്ലയിൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ള ഒമ്പത് ആശുപത്രികളിൽ പ്രത്യേക ഹെല്പ് ലൈനുകൾ തുറന്നു. കൊവിഡ് രോഗികളെ സംബന്ധിച്ച് ബന്ധുക്കൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ള 24 മണിക്കൂർ സംവിധാനമാണിത്. മന്ത്രിതല അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണിത്. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ 24 മണിക്കൂറും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. രോഗികളുടെ ആരോഗ്യനില, ചികിത്സാപുരോഗതി തുടങ്ങിയ വിവരങ്ങളാകും ബന്ധുക്കൾക്കു ലഭിക്കുക.

ഓരോ ആശുപത്രിയിലേയും

ഹെല്പ്ലൈൻ നമ്പറുകൾ

- തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി - 0471 2528130, 31, 32, 33
- തിരുവനന്തപുരം ജനറൽ ആശുപത്രി - 0471 2300020
- പേരൂർക്കട മോഡൽ ആശുപത്രി - 0471 2432689
- പാറശാല താലൂക്ക് ആശുപത്രി - 79945 87451
- വർക്കല താലൂക്ക് ആശുപത്രി - 0470 2606500
- പൂജപ്പുര എ.വി.സി.എച്ച്. ആശുപത്രി - 94005 74999
- പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രി - 89212 75428
- നെയ്യാറ്റിൻകര ജനറൽ ആശുപത്രി - 79944 45771
- നെടുമങ്ങാട് ജില്ലാ ആശുപത്രി - 0472 2802262

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.