തിരുവനന്തപുരം: ജൂൺ 5, 6 തീയതികളിൽ നടക്കുന്ന ജനകീയ ശുചീകരണപരിപാടി വൻ വിജയമാക്കണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അഭ്യർത്ഥിച്ചു. ശുചീകരണ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം മഴക്കാലപൂർവ ശുചീകരണവും സമാന്തരമായി ഏറ്റെടുക്കണം.
വാർഡ് അടിസ്ഥാനത്തിലാണ് ശുചീകരണം. ഓരോ വാർഡിലും അഞ്ചു പേർ വീതമുള്ള ചെറുഗ്രൂപ്പുകളായി ഓരോ വ്യത്യസ്ത പോയിന്റുകളിൽ ശുചീകരണപ്രവൃത്തി ഏറ്റെടുക്കണം. ധാരാളംപേർ ഒരിടത്തുതന്നെ കേന്ദ്രീകരിക്കരുത്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ഓരോ വീട്ടുകാരും അവരുടെ വീടും പരിസരവും ശുചീകരിക്കണം. ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം ഏർപ്പാടാക്കണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |