തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനും നെന്മാറ എം എല്‍ എ കെ ബാബുവും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറിന്റെ ചേംബറിലായിരുന്നു ചടങ്ങ്. അബ്ദുറഹ്മാൻ ദൈവനാമത്തിലും ബാബു സഗൗരവത്തിലുമാണ് പ്രതിജ്ഞയെടുത്തത്. ഇരുവരും ഇരുപത്തിനാലാം തീയതി സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല.
അബ്ദുറഹ്മാൻ ശാരീരിക ബുദ്ധിമുട്ടുകൾ ഉളളതിനാലും ബാബു കൊവിഡ് നിരീക്ഷണത്തിൽ ആയിരുന്നതിനാലുമാണ് സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്. അതേസമയം, രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ ആരംഭിച്ചു.
സത്യപ്രതിജ്ഞയിൽ പിശക് പറ്റിയ ദേവികുളം എം എൽ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കോവളം എം എൽ എ വിൻസെന്റ് കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനാൽ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |