SignIn
Kerala Kaumudi Online
Saturday, 20 April 2024 9.30 AM IST

സഹോദരൻ അയ്യപ്പന്റെ മകൾ അയി​ഷ ഗോപാലകൃഷ്ണൻ അന്തരിച്ചു

aisha

കൊച്ചി: സഹോദരൻ അയ്യപ്പന്റെ മകളും പ്രശസ്ത ത്വഗ്‌രോഗ വിദഗ്ദ്ധൻ പരേതനായ ഡോ. സി.കെ. ഗോപാലകൃഷ്ണന്റെ ഭാര്യയുമായ അയി​ഷ ഗോപാലകൃഷ്ണൻ (88) നിര്യാതയായി. കൊവിഡ് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 12.04ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സഹോദരൻ അയ്യപ്പനും ഭാര്യ പാർവതി അയ്യപ്പനും ചേർന്ന് സ്ഥാപിച്ച ആലുവയിലെ ശ്രീനാരായണ സേവികാസമാജത്തിന്റെ മുഴുവൻസമയ പ്രവർത്തകയും പ്രസിഡന്റും ആയിരുന്നു. എറണാകുളം എസ്.എൻ.വി സദനത്തിന്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സാമൂഹ്യ, സാംസ്കാരിക മേഖലകളുമായി ബന്ധപ്പെട്ട് 'സഹോദരൻ" പത്രത്തിൽ നിരവധി ലേഖനങ്ങളും പരിഭാഷകളും എഴുതി. എബ്രഹാംലിങ്കന്റെ ജീവചരിത്രം ' ദ അൺ​നോൺ​ ലി​ങ്കൺ​' വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു.

കുറച്ചുകാലമായി പക്ഷാഘാതം ബാധിച്ച് എറണാകുളം രവിപുരത്തെ വീട്ടിൽ വിശ്രമത്തിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ സംസ്കാരം നടത്തി. മകൻ: ഡോ. സി.ജി. ബാലകൃഷ്ണൻ. മരുമകൾ: ഉഷ.

സഹോദരൻ അയ്യപ്പന്റെ രണ്ടു മക്കളിൽ ഇളയ ആളാണ് അയിഷ. ഇംഗ്ലണ്ടിൽ സ്ഥിരതാമസമായിരുന്ന മകൻ ഡോ. കെ.എ. സുഗതൻ (90) കഴിഞ്ഞവർഷം ജൂൺ 4നാണ് അന്തരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.