ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ നിന്ന് ചിരഞ്ജീവി പിന്മാറിയെന്നും ചിത്രം ഉപേക്ഷിച്ചുവെന്നുമുള്ള വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് സംവിധായകൻ മോഹൻരാജ.
ചിരഞ്ജീവിയ്ക്ക് ആചാര്യ എന്ന ചിത്രം പൂർത്തിയാക്കേണ്ടതിനാലും കൊവിഡ് മഹാമാരി കാരണം സംജാതമായ പ്രതികൂല സാഹചര്യങ്ങളും കാരണമാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം വൈകുന്നതെന്ന് മോഹൻരാജ അറിയിച്ചു. കിംഗ് മേക്കർ എന്ന് പേരിടാനാലോചിക്കുന്ന ചിത്രത്തിന്റെ താര നിരയിലും മാറ്റം വരും. നയൻതാരയെയും സത്യദേവിനെയുമാണ് ചിരഞ്ജീവിയെ കൂടാതെ ചിത്രത്തിൽ തീരുമാനിച്ചുകഴിഞ്ഞത്. എന്നാൽ ഷൂട്ടിംഗ് ഡേറ്റ് തീരുമാനമാകാത്തതിനാൽ ഇവരുടെ ഡേറ്റുകൾ വീണ്ടും ഉറപ്പിക്കേണ്ടതുണ്ട്. എൻ.വി. പ്രസാദാണ് നിർമ്മാതാവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |