കോട്ടയം: കഞ്ചാവ് വിറ്റ് കാശുണ്ടാക്കി ഹാഷിഷ് ഓയിൽ വാങ്ങി ഉപയോഗിച്ചുവന്ന രണ്ട് യുവാക്കൾ പിടിയിൽ. വൈക്കം വരിക്കാംകുന്ന് സ്വദേശികളായ അജയ് ( 22), വൈശാഖ് (27) എന്നിവരാണ് രഹസ്യവിവരത്തെ തുടർന്ന് വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.മജു അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 01 ഗ്രാം ഹാഷിഷ് ഓയിലും 63 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്ന് കിലോ കണക്കിന് കഞ്ചാവ് എത്തിച്ചാണ് ഇവർ കച്ചവടം നടത്തിവന്നത്. 5 ഗ്രാം കഞ്ചാവിന് 500 രൂപയാണ് ഇടപാടുകാരിൽ നിന്നും ഇവർ ഈടാക്കിവന്നിരുന്നത്. വിറ്റുകിട്ടുന്ന പണം ഉപയോഗിച്ചാണ് ഇവർ ഹാഷിഷ് വാങ്ങിയിരുന്നത്. കൊച്ചിയിൽ നിന്നാണ് ഇവർ ഹാഷിഷ് വാങ്ങിയിരുന്നതെന്ന് അറിവായിട്ടുണ്ട്. ഇവർക്ക് ഹാഷിഷ് നല്കിയിരുന്ന ആളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |