നരിക്കുനി: മടവൂർ പുത്തലത്ത് ആൾതാമസമില്ലാത്ത വീട്ടിൽ മറ്റാരോ ഒളിച്ചുവെച്ച 17കിലോഗ്രാം കഞ്ചാവ് കൊടുവള്ളി പൊലീസ് പിടിച്ചെടുത്തു.
നഗരത്തിൽ താമസിക്കുന്ന വീട്ടുടമസ്ഥൻ പറമ്പിൽ പണിയെടുപ്പിക്കാൻ വന്നപ്പോൾ വീടിന്റെ ചായ്പിൽ ചാക്ക് കെട്ടിവെച്ച നിലയിൽ കണ്ടതായിരുന്നു. അദ്ദേഹം ഉടനെ റൂറൽ എസ്.പി ഡോ.ശ്രീനിവാസനെ വിവരമറിയിച്ചു. എസ്.പി യുടെ നിർദ്ദേശാനുസരണം ഉച്ചയ്ക്ക് രണ്ടരയോടെ കൊടുവള്ളി പൊലീസ് ഇൻസ്പെക്ടർ ടി. ദാമോദരന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി ചാക്ക് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് എട്ട് പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിൽ കണ്ടത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി സി.ഐ. പറഞ്ഞു.
എസ്.ഐമാരായ എൻ.ദിജേഷ്, എം.എ. രഘുനാഥ്, എ.എസ്.ഐ ടി. സജീവ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി. അബ്ദുൾ റഷീദ്, സി.പി.ഒ അജിത്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |