SignIn
Kerala Kaumudi Online
Thursday, 25 April 2024 3.01 AM IST

പുതുമല ഒരുങ്ങുന്നു പ്ളാവ് ഗ്രാമമാകാൻ

puthumala

അടൂർ : ഏഴംകുളം പഞ്ചായത്തിലെ പുതുമല ഒന്നാം വാർഡിൽ പ്ളാവ് ഗ്രാമം പദ്ധതിക്ക് ഒരുക്കമായി. കഴിഞ്ഞ വർഷം തുടക്കമിട്ട കപ്പക്കൃഷി പദ്ധതി വിജയകരമായതിന്റെ ചുവടുപിടിച്ചാണ് വാർഡിലെ കർഷക സമിതിയും കുടുംബശ്രീ യൂണിറ്റുകളും ചേർന്ന് ഇത്തരമൊരു വേറിട്ടപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചക്കയിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു വ്യവസായ സംരംഭം ആരംഭിക്കുന്നതിന് പുതുമല സ്വദേശിയായ യോഹന്നാൻ തങ്കച്ചൻ മുന്നോട്ടു വന്നതോടെയാണ് ആവശ്യമായ ചക്ക പ്രദേശത്തുനിന്നുതന്നെ കണ്ടെത്തുന്നതിന് പ്ളാവ് ഗ്രാമം സൃഷ്ടിക്കുന്നത്. ഇതനുസരിച്ച് ഒന്നരവർഷം കൊണ്ടും മൂന്ന് വർഷം കൊണ്ടും കായ്ക്കുന്ന പ്ളാവ് വീട്ടുമുറ്റങ്ങളിൽ നട്ടു പരിപാലിച്ച് ആവശ്യമായ ചക്ക കണ്ടെത്തും. ഒന്നരവർഷം കൊണ്ട് കായ്ക്കുന്ന ആയൂർജാക്ക് ഇനത്തിൽപ്പെട്ടതും മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന മുട്ടംവരിയ്ക്ക ഇനം പ്ളാവുമാണ് നട്ടുവളർത്തുക.

200രൂപ വിലയുള്ള 'ആയൂർജാക്ക് 'പ്ളാവിൻതൈ 75 രൂപയ്ക്കും 150 രൂപ വിലയുള്ള 'മുട്ടംവരിയ്ക്ക' പ്ളാവിൻതൈ 50 രൂപയ്ക്കും കർഷകർക്ക് ലഭ്യമാക്കും.

അധികം ഉയരത്തിൽ വളർന്നു പന്തലിക്കില്ലെന്നതാണ് ഇൗ ഇനങ്ങളിലുള്ള പ്ളാവുകളുടെ സവിശേഷത. വീട്ടുമുറ്റത്ത് ഇവയെ പരിപാലിക്കാമെന്ന സവിശേഷതയുമുണ്ട്. കൃത്യമായ പരിചരണം നൽകിയാൽ നിശ്ചിത കായളവിൽ രുചികരമായ വരിക്കചക്കകൾ ഉണ്ടായിത്തുടങ്ങും. വീട്ടുകാർക്ക് ആവശ്യമായ ചക്കയെടുക്കാം, ശേഷിക്കുന്നവ പണംനൽകി വ്യവസായ സംരംഭകർ വാങ്ങും. ഇതിൽ നിന്ന് വൈവിദ്ധ്യങ്ങളായ ഉൽപ്പന്നങ്ങളും നിർമ്മിക്കാനാകും.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്ളാവിൻ തൈകൾ ഒാർഡർ ശേഖരിക്കുന്നതിനുള്ള ശ്രമം തുടങ്ങി. ചൂടൽ ഇല്ലാത്ത സ്ഥലമുണ്ടെന്ന് കണ്ടെത്തുന്നതിനൊപ്പം പരിപാലിക്കുമെന്ന ഉറപ്പും നൽകുന്നവർക്ക് സൗജന്യ നിരക്കിൽ പ്ളാവിൻതൈകൾ ലഭ്യമാക്കും. ഒരുവർഷം കൊണ്ട് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറിയുടെ നിർമ്മാണം പൂർത്തീകരിക്കും. അപ്പോഴേക്കും ചക്കയുടെ ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ട്. ഇത് മുന്നിൽകണ്ടുകൊണ്ടുള്ള തീവ്രയത്നത്തിനാണ് പുതുമല കർഷക സമിതിയും കുടുംബശ്രീ പ്രവർത്തകരും ശ്രമം നടത്തുന്നത്.

റബറിന്റെ കടന്നുകയറ്റത്തോടെ പ്ളാവുകളുടെ എണ്ണം വളരെ കുറഞ്ഞു. രുചികരവും വലിയ അദ്ധ്വാനശേഷിയും വേണ്ടാത്ത മേൽത്തരം പ്ളാവിൻ തൈകൾ നട്ടുപിടിപ്പിച്ച് ചക്കയുടെ ഉൽപ്പാദനം വർദ്ധിപ്പിച്ച് പുതുമലയെ ചുരുങ്ങിയ കാലംകൊണ്ട് പ്ളാവ് ഗ്രാമായി വളർത്തിയെടുക്കും.

ബാബു ജോൺ,

ഗ്രാമപഞ്ചായത്ത് മെമ്പർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.