ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നൽകി ഇന്നലെ പ്രതിദിന രോഗവർദ്ധന രണ്ടുലക്ഷത്തിന് താഴെയായി. ഇന്നലെ 1,86,364 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 3,660 പേർ കൊവിഡിന് കീഴടങ്ങി.
കഴിഞ്ഞ പന്ത്രണ്ട് ദിവസമായി പ്രതിദിന കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാണ്. 20,70,508 പരിശോധനകൾ നടന്നപ്പോഴാണ് 1,86,364 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 9 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 23,43,152 ആയി കുറഞ്ഞു. ഇന്നലെ രാവിലെ വരെ 2,59,459 പേർ രോഗ മുക്തരായി. തുടർച്ചയായി 15-ാം ദിവസവും പ്രതിദിന രോഗമുക്തി നേടിയവരുടെ എണ്ണം പ്രതിദിന പുതിയ കേസുകളെക്കാൾ കൂടുതലാണ്. 90.34 ശതമാനമാണ് രോഗമുക്തി നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |