ന്യൂഡൽഹി: ഇൻഫോസിസ് സഹസ്ഥാപകനും മലയാളിയുമായ എസ്.ഡി. ഷിബുലാൽ, കമ്പനിയിലെ ഓഹരി പങ്കാളിത്തം വീണ്ടും ഉയർത്തി. ഭാര്യ കുമാരി ഷിബുലാലിൽ നിന്ന് 100 കോടി രൂപയുടെ ഓഹരികളാണ് ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ വാങ്ങിയതെന്ന് ഓഹരി വിപണിക്ക് സമർപ്പിച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. 7,22,545 ഇക്വിറ്റി ഓഹരികളാണ് (ഇൻഫോസിസിന്റെ മൊത്തം ഓഹരികളുടെ 0.02 ശതമാനം) അദ്ദേഹം വാങ്ങിയത്. ഇതോടെ അദ്ദേഹത്തിന്റെ ആകെ ഓഹരി പങ്കാളിത്തം 0.12 ശതമാനമായി ഉയർന്നു. കുമാരി ഷിബുലാലിന് 0.14 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഈമാസം ഇതുവരെ 100 കോടി രൂപയുടെ വീതം ഓഹരികൾ മേയ് 12, 19, 24 തീയതികളിൽ അദ്ദേഹം വാങ്ങി. കുമാരി ഷിബുലാലിൽ നിന്നാണ് ഓഹരികളെല്ലാം വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |