SignIn
Kerala Kaumudi Online
Friday, 19 April 2024 6.01 PM IST

ലോക്ക് തുറന്ന് വ്യാപാരം

textiles
ലോക്ക്‌ ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഓൺലൈൻ വ്യാപാരത്തിനും കല്യാണപാർട്ടികളുടെ ആവശ്യത്തിനുമായി തുറന്ന കൊല്ലം നഗരത്തിലെ തുണിക്കടയിലെ തൊഴിലാളി തുണിത്തരങ്ങൾ അടുക്കിവയ്ക്കുന്നു

 നേരിട്ടും ഓൺലൈനിലും വാങ്ങാം

കൊല്ലം: ലോക്ക് ഡൗൺ ഇളവ് പ്രാബല്യത്തിൽ വന്നതോടെ തുണി, സ്വർണ വ്യാപാര സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തനം ആരംഭിച്ചു. എന്നാൽ വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ടെത്തി വാങ്ങുന്നതിന് നിയന്ത്രിത വിലക്കുണ്ട്. വിവാഹ ആവശ്യങ്ങൾക്ക് ഇവ വാങ്ങുന്നതിന് പരമാവധി ഒരുമണിക്കൂർ സ്ഥാപനങ്ങളിൽ ചെലവഴിക്കാം. ഓൺലൈനിൽ വാങ്ങുന്നതിന് വിലക്കില്ല. നിശ്ചിത എണ്ണം ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കാനാണ് അനുമതി. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തനാനുമതി.

വിവാഹാവശ്യങ്ങൾക്ക്

1. സ്ഥാപനത്തിന്റെ ഫോൺ നമ്പറിൽ വിളിക്കുക

2. ലഭിക്കുന്ന ഒരുമണിക്കൂർ സമയം കടകളിൽ ചെലവഴിക്കാം

3. ഒരു സമയം ഒരു കുടുംബത്തിന് മാത്രം അനുമതി

ഓൺലൈനിൽ

1. ഫോണിൽ ബന്ധപ്പെട്ടാൽ സ്ഥാപന പ്രതിനിധി വീട്ടിലെത്തും

2. ആവശ്യമുള്ളവർക്ക് ആഭരണങ്ങൾ എത്തിച്ച് നൽകും

3. വീഡിയോ കാൾ സംവിധാനം പ്രയോജനപ്പെടുത്താം

4. പണം നേരിട്ടോ ഓൺലൈനായോ അടയ്ക്കാം

"

ഫോണിൽ വിളിച്ച് സമയം ബുക്ക് ചെയ്ത് വസ്ത്രങ്ങൾ വാങ്ങുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവാഹാവശ്യത്തിന് എത്തുന്ന സംഘത്തിൽ അഞ്ചുപേരിൽ കൂടരുത്.

നിസാമുദ്ദീൻ, സംസ്ഥാന സെക്രട്ടറി, കേരള ടെക്‌സ്‌റ്റൈൽസ്

ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.