തിരുവനന്തപുരം: ടെക്നോസിറ്റി കാമ്പസിലെ 97 ഏക്കറിൽ ടി.സി.എസ് എയ്റോസ്പേസ് ഹബിന്റെ നിർമ്മാണം ഈ വർഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ടെക്നോപാർക്കിൽ 10.27 ദശലക്ഷം ചതുരശ്ര അടിയും ഇൻഫോപാർക്കിൽ 9 ദശലക്ഷം ചതുരശ്ര അടിയും സ്ഥലമുണ്ട്. ഇവിടങ്ങളിൽ യഥാക്രമം 450, 425 എെ.ടി, എെ.ടി.ഇ.എസ് കമ്പനികൾ സ്ഥാപിച്ചിട്ടുണ്ട്. 1.2 ലക്ഷം എെ.ടി ജീവനക്കാർക്ക് നേരിട്ട് തൊഴിൽ നൽകുന്നു. എെ.ടി പാർക്കുകളിൽ നിരവധി ബഹുരാഷ്ട്ര കമ്പനികൾ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ്.
പദ്ധതികളും പ്രഖ്യാപനങ്ങളും
------------------------------------------------------
തിരുവനന്തപുരത്ത് ഹൈടെക് സൈബർ സുരക്ഷാകേന്ദ്രം സ്ഥാപിക്കും
കോവളത്തെയും ബേക്കലിനെയും ബന്ധിപ്പിക്കുന്ന വെസ്റ്റ് കോസ്റ്റ്
കനാൽ ജലപാതയുടെ മൂന്നാംഘട്ടം 2025ൽ പൂർത്തിയാക്കും
വിഴിഞ്ഞത്ത് അന്താരാഷ്ട്ര കപ്പലുകൾക്ക് ക്രൂ ചേഞ്ച് നടപ്പിലാക്കുന്നതിന്
എല്ലാ സൗകര്യങ്ങളും മാരിടൈം ബോർഡ് മുഖേന നൽകി.
കോർ സിറ്റി സർക്കുലർ, റേഡിയൽ, ഔട്ടർ റിംഗ് സർവീസ് എന്നിങ്ങനെ വിഭജിച്ച് ബസ്
ഓടാൻ കഴിയുന്ന റൂട്ടുകളിലെ പ്രധാന ഓഫീസുകളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നത് ഉറപ്പുവരുത്താൻ ജില്ലയിലെ കെ.എസ്.ആർ.ടി.സി സർവീസുകൾ നവീകരിക്കും.
വേളി, കോവളം, ശംഖുംമുഖം പ്രോജക്ടുകൾ, ട്രാവൻകൂർ ഹെറിറ്റേജ്
പ്രോജക്ട് രണ്ടാംഘട്ടം, ട്രാവൻകൂർ - അഞ്ചുതെങ്ങ് ഹെറിറ്റേജ് കാേറിഡോർ പ്രോജക്ട്,
തിരുവനന്തപുരം വിനോദസഞ്ചാര ഭവൻ പദ്ധതികൾ പുരോഗമിക്കുന്നു
കോട്ടൂരിൽ 176 ഹെക്ടർ സ്ഥലത്ത് അത്യാധുനിക
ആന പുനരധിവാസ കേന്ദ്രം യാഥാർത്ഥ്യമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |