SignIn
Kerala Kaumudi Online
Saturday, 18 September 2021 7.17 AM IST

ബാലികേറാമല:12

bali

വൈ​കു​ന്നേ​രം​ ​ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​നീ​ല​ക​ണ്ഠ​ന്റെ​ ​ചാ​യ​ക്ക​ട​യി​ൽ​ ​ചെ​ന്നു.​ ​ഇ​പ്പോ​ഴ​ത് ​നീ​ല​ക​ണ്ഠ​ന്റെ​ ​ചാ​യ​ക്ക​ട​യ​ല്ല,​ ​'​മ​ഹാ​ദേ​വാ​ ​ഹോ​ട്ട​ലാ​"​ ​ണ്.​ ​നീ​ല​ക​ണ്ഠ​ന്റെ​ ​മ​ക​ൻ​ ​പ്ര​ശാ​ന്ത് ​ചാ​യ​ക്ക​ട​യു​ടെ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ടാ​ൻ​ ​തു​ട​ങ്ങി​യ​ശേ​ഷ​മു​ള്ള​ ​മാ​റ്റ​മാ​ണ​ത്.​ ​പ്ര​ശാ​ന്തി​ന് ​പ​ഠി​പ്പു​ണ്ട്.​ ​ജോ​ലി​ ​കാ​ത്തു​ ​നി​ൽ​ക്കു​ക​യാ​ണ്.​ ​മ​ക​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​വ​ണ​മെ​ന്നു​ ത​ന്നെ​യാ​ണ് ​നീ​ല​ക​ണ്ഠ​ന്റെ​ ​ആ​ഗ്ര​ഹം.​ ​എ​ങ്കി​ലും​ ​ത​ന്റെ​ ​എ​ല്ലാ​ ​ഐ​ശ്വ​ര്യ​ങ്ങ​ൾ​ക്കും​ ​കാ​ര​ണ​മാ​യ​ ​ചാ​യ​ക്ക​ട​ ​നി​ർ​ത്താ​ൻ​ ​പാ​ടി​ല്ലെ​ന്നാ​ണ് ​അ​യാ​ളു​ടെ​ ​ആ​ഗ്ര​ഹം.​ ​പ്ര​ശാ​ന്തും​ ​അ​ങ്ങ​നെ​ ​ത​ന്നെ​ ​ചി​ന്തി​ക്കു​ന്നു.​ ​താ​ൻ​ ​ജോ​ലി​ക്കു​പോ​യാ​ലും​ ​ആ​ളെ​ ​വ​ച്ച് ​ഹോ​ട്ട​ൽ​ ​ന​ട​ത്ത​ണ​മെ​ന്നാ​ണ​യാ​ൾ​ ​വി​ചാ​രി​ക്കു​ന്ന​ത്.​ ​നീ​ല​ക​ണ്ഠ​ന് ​ആ​രോ​ഗ്യ​മു​ള്ള​ ​കാ​ല​ത്തോ​ളം​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​ആ​ലോ​ച​ന​ക​ളൊ​ന്നും​ ​ആ​വ​ശ്യ​മി​ല്ലെ​ന്ന് ​അ​വ​ർ​ക്ക​റി​യാം.​ ​ഉ​ദ്യോ​ഗ​ത്തെ​ക്കു​റി​ച്ചു​ ​ചി​ന്തി​ക്കു​മ്പോ​ൾ​ ​എ​ല്ലാം​ ​ആ​ലോ​ചി​ച്ചു​പോ​കു​ന്നു​ ​എ​ന്ന് ​മാ​ത്രം.

പ​ണ്ട് ​നീ​ല​ക​ണ്ഠ​ന്റെ​ ​ചാ​യ​ക്ക​ട​യ്‌​ക്ക് ​ബോ​ർ​ഡൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.​പ​ല​ഹാ​ര​ങ്ങ​ൾ​ ​അ​ടു​ക്കി​യ​ ​ക​ണ്ണാ​ടി​പ്പെ​ട്ടി​യാ​യി​രു​ന്നു​ ​അ​തി​ന്റെ​ ​വി​ളം​ബ​ര​പ്പ​ല​ക.​ ​കു​റേ​ക്കാ​ലം​ ​നാ​ട്ടി​ലെ​ ​ഏ​ക​ ​ഹോ​ട്ട​ലാ​യി​രു​ന്നു​ ​അ​ത്.​ ​പി​ന്നെ​പ്പി​ന്നെ​ ​ഒ​ന്നു​ര​ണ്ടു​ ​ഹോ​ട്ട​ലു​ക​ൾ​ ​വേ​റെ​യും​ ​വ​ന്നു.​ ​സാ​യാ​ഹ്ന​ങ്ങ​ളി​ൽ​ ​മാ​ത്രം​ ​തു​റ​ക്കു​ന്ന​ ​ഒ​രു​ ​ത​ട്ടു​ക​ട​യും​ ​അ​വി​ടെ​യു​ണ്ടാ​യി.​ ​ഏ​തു​ ​ഹോ​ട്ട​ൽ​ ​വ​ന്നാ​ലും​ ​നീ​ല​ക​ണ്ഠ​ന് ​ചി​ല​ ​സ്ഥി​രം​ ​ക​സ്റ്റ​മേ​ഴ്‌​സു​ണ്ട്.​ ​അ​യാ​ളു​ടെ​ ​പു​ട്ടും​ ​ക​ട​ല​യും​ ​ക​പ്പ​യും​ ​മീ​ൻ​ക​റി​യു​മൊ​ക്കെ​ ​പ്ര​സി​ദ്ധ​മാ​ണ്.​ ​ഇ​പ്പോ​ൾ​ ​ഭാ​സ്‌​ക​ര​ന​ല്ല​ ​പാ​ച​ക​ക്കാ​ര​ൻ.​ ​ഭാ​സ്‌​ക​ര​ന്റെ​ ​മ​ക​ൻ​ ​ഗ​ൾ​ഫി​ൽ​ ​പോ​കു​ക​യും​ ​അ​വ​ർ​ ​ന​ല്ല​ ​നി​ല​യി​ലാ​കു​ക​യും​ ​ചെ​യ്ത​പ്പോ​ൾ​ ​അ​യാ​ൾ​ ​ചാ​യ​ക്ക​ട​ ​വി​ട്ടു​ ​പോ​യി.​ ​എ​ങ്കി​ലും,​ ​പി​ന്നീ​ട് ​വ​ന്ന​വ​രും​ ​നീ​ല​ക​ണ്ഠ​ന്റെ​ ​ചാ​യ​ക്ക​ട​യു​ടെ​ ​പാ​ര​മ്പ​ര്യം​ ​കെ​ടാ​തെ​ ​സൂ​ക്ഷി​ച്ചു.​ ​'​'​അ​തൊ​ന്നും​ ​പാ​ച​ക​ക്കാ​ര​ന്റെ​ ​കൈ​പ്പു​ണ്യ​മ​ല്ല,​ ​നീ​ല​ക​ണ്ഠ​ന്റെ​ ​കൈ​പ്പു​ണ്യ​മാ​ണ്.​"​"​ ​എ​ന്നാ​ണ് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ക.
ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​ക​യ​റി​ച്ചെ​ന്ന​പ്പോ​ൾ​ ​നീ​ല​ക​ണ്ഠ​ൻ​ ​അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല.​ ​കൗ​ണ്ട​റി​ലി​രു​ന്ന​ ​പ്ര​ശാ​ന്ത് ​അ​യാ​ളെ​ക്ക​ണ്ട് ​ഓ​ടി​ച്ചെ​ന്ന് ​സ്വീ​ക​രി​ച്ചി​രു​ത്തി.​ ​തോ​ളി​ൽ​ തൂ​ക്കി​യി​രു​ന്ന​ ​സ​ഞ്ചി​ ​ബ​ഞ്ചി​ൽ​ ​വ​ച്ചു​കൊ​ണ്ട് ​അ​യാ​ൾ​ ​ചോ​ദി​ച്ചു:
''​അ​ച്‌​ഛ​നി​ല്ലേ​ ​കു​ഞ്ഞേ​?​""
''​​ഉ​ട​ൻ​ ​വ​രും.​""
അ​വ​ൻ​ ​മ​റു​പ​ടി​ ​ന​ൽ​കി.
'​'​സാ​റി​നെ​ന്താ​ ​ക​ഴി​ക്കാ​ൻ​ ​വേ​ണ്ട​ത്?​""
'​'​ഒ​ന്നും​ ​വേ​ണ്ട.​ ​നീ​ല​ക​ണ്ഠ​നെ​ ​ഒ​ന്ന് ​ക​ണ്ടാ​ൽ​ ​മ​തി.​""
പ്ര​ശാ​ന്ത് ​ഉ​ള്ളി​ലേ​ക്ക് ​ക​യ​റി​പ്പോ​യി.
വാ​മ​ദേ​വ​ൻ​ ​ഗോ​വി​ന്ദ​ൻ​ ​നാ​യ​രു​ടെ​യ​ടു​ത്തേ​ക്ക് ​ഓ​ടി​വ​ന്നു.​ഇ​പ്പോ​ൾ​ ​ഹോ​ട്ട​ലി​ൽ​ ​വേ​റേ​ ​വി​ള​മ്പു​കാ​രു​ണ്ട്.​കാ​ര്യ​ങ്ങ​ളെ​ല്ലാം​ ​അ​വ​ർ​ ​നോ​ക്കി​ക്കൊ​ള്ളും.​ തു​ട​ക്ക​ത്തി​ലേ​ ​ഉ​ള്ള​ ​ആ​ളെ​ന്ന​ ​നി​ല​യി​ൽ​ ​നീ​ല​ക​ണ്ഠ​ൻ​ ​അ​യാ​ളെ​ ​നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്നു​വെ​ന്നു​ ​മാ​ത്രം. ​മ​ക​ളു​ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടേ​ ​ഇ​പ്പോ​ൾ​ ​അ​യാ​ൾ​ ​ഹോ​ട്ട​ൽ​കാ​ര്യ​ങ്ങ​ളി​ലേ​ർ​പ്പെ​ടാ​റു​മു​ള്ളൂ.
''​​വാ​മ​ദേ​വാ,​ ​ഇ​പ്പോ​ൾ​ ​ഇ​റ​ങ്ങാ​ൻ​ ​പ​റ്റു​മോ​?​ ​എ​നി​ക്ക് ​ജാ​ന​കി​യെ​ ​ഒ​ന്ന് ​കാ​ണ​ണം."
'​'​അ​തി​നെ​ന്താ​ ​ഞാ​ൻ​ ​വ​രാം.​""
ധൃ​തി​പ്പെ​ട്ട് ​അ​യാ​ൾ​ ​പി​ന്തി​രി​ഞ്ഞു.
'​'​തി​ര​ക്ക് ​വേ​ണ്ട.​""
ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​അ​യാ​ളോ​ട് ​പ​റ​ഞ്ഞു.
''​നീ​ല​ക​ണ്ഠ​ൻ​ ​വ​ന്നി​ട്ടേ​ ​ഞാ​ൻ​ ​പോ​കു​ന്നു​ള്ളൂ.​""
പ്ര​ശാ​ന്ത് ​ചാ​യ​ ​കൊ​ണ്ടു​വ​ന്ന് ​ഗോ​വി​ന്ദ​ൻ​ ​നാ​യ​രു​ടെ​ ​മു​ൻ​പി​ൽ​ ​വ​ച്ചു.
'​'​ഇ​തെ​ങ്കി​ലും​ ​കു​ടി​ക്ക​ണം.​""
അ​വ​ൻ​ ​പ​റ​ഞ്ഞു.​ചാ​യ​ ​കു​ടി​ക്കാ​ൻ​ ​തീ​രെ​ ​താ​ല്പ​ര്യ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും​ ​ആ​ ​ചെ​റു​പ്പ​ക്കാ​ര​നോ​ട് ​നി​ഷേ​ധം​ ​കാ​ട്ടാ​ൻ​ ​അ​യാ​ൾ​ക്ക് ​ക​ഴി​യു​മാ​യി​രു​ന്നി​ല്ല.​ ​അ​യാ​ൾ​ ​ഗ്ലാ​സ് ​ചു​ണ്ടോ​ടു​ ​ചേ​ർ​ത്തു.
അ​പ്പോ​ൾ​ത്ത​ന്നെ​ ​നീ​ല​ക​ണ്ഠ​നും​ ​അ​വി​ടെ​യെ​ത്തി.​ കു​ശ​ല​പ്ര​ശ്ന​ങ്ങ​ൾ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു:
'​'​ഞാ​ൻ​ ​നാ​ളെ​ ​കാ​ശി​യി​ലേ​ക്കു​ ​പോ​കു​ന്നു.​ കു​റ​ച്ചു​ ​ദീ​ർ​ഘ​മാ​യ​ ​യാ​ത്ര​യാ​ണ്.​ അ​തു​കൊ​ണ്ട് ​നീ​ല​ക​ണ്ഠ​നോ​ട് ​പ​റ​ഞ്ഞി​ട്ട് ​പോ​കാ​മെ​ന്നു​ ​ക​രു​തി.​""
അ​തു​കേ​ട്ട​പ്പോ​ൾ​ ​നീ​ല​ക​ണ്ഠ​ന് ​അ​ദ്‌​ഭു​ത​മൊ​ന്നും​ ​തോ​ന്നി​യി​ല്ല.​ ഗോ​വി​ന്ദ​ൻ​ ​നാ​യ​രു​ടെ​ ​സ്വ​ഭാ​വ​മാ​ണ​ത്.​ ​ഇ​ട​യ്‌​ക്കി​ടെ​ ​തീ​ർ​ത്ഥ​യാ​ത്ര​ ​ചെ​യ്യും.​തി​രി​ച്ചെ​ത്താ​ൻ​ ​ചി​ല​പ്പോ​ൾ​ ​വൈ​കാ​റു​മു​ണ്ട്.
ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​ചാ​യ​ ​കു​ടി​ച്ചു​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​വാ​മ​ദേ​വ​നു​മെ​ത്തി.​നീ​ല​ക​ണ്ഠ​ൻ​ ​ഗോ​വി​ന്ദ​ൻ​ ​നാ​യ​രെ​ ​ന​മ​സ്‌​ക​രി​ച്ചു.​ ​അ​വ​ർ​ ​അ​വി​ടെ​ ​നി​ന്നി​റ​ങ്ങി.
മു​റ്റ​മ​ടി​ച്ചു​കൊ​ണ്ടു​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​ ​ജാ​ന​കി.​കൊ​ച്ചു​കു​ടി​ലി​ലാ​ണ് ​താ​മ​സ​മെ​ങ്കി​ലും​ ​കു​ടി​ലി​ന​ക​വും​ ​പു​റ​വു​മൊ​ക്കെ​ ​എ​പ്പോ​ഴും​ ​വൃ​ത്തി​യാ​യി​ ​സൂ​ക്ഷി​ക്കു​ന്ന​തി​ൽ​ ​അ​വ​ൾ​ ​പ്ര​ത്യേ​ക​ ​നി​ഷ്‌​ക​ർ​ഷ​ ​പു​ല​ർ​ത്തു​ന്നു​ണ്ട് ​വീ​ട്ടി​ൽ​ ​മു​തി​ർ​ന്ന​ ​സ്ത്രീ​ക​ളി​ല്ലെ​ന്ന് ​വ​രു​ന്ന​ ​ആ​ർ​ക്കും​ ​ത​ന്നെ​ ​തോ​ന്നു​ക​യി​ല്ല.
അ​ച്ഛ​നും​ ​ഗോ​വി​ന്ദ​ൻ​ ​നാ​യ​രും​ ​കൂ​ടി​ ​വ​രു​ന്ന​തു​ക​ണ്ട്‌​ ​അ​വ​ൾ​ ​ചൂ​ൽ​ ​ഒ​ര​രി​കി​ലി​ട്ട് ​കി​ണ​റ്റി​ന്ക​ര​യി​ൽ​ ​കോ​രി​വ​ച്ചി​രു​ന്ന​ ​വെ​ള്ളം​ ​കൈ​യി​ലേ​ക്കൊ​ഴി​ച്ചു​ ​ക​ഴു​കി​ ​ഓ​ടി​വ​ന്ന് ​ഗോ​വി​ന്ദ​ൻ​ ​നാ​യ​രു​ടെ​ ​കാ​ൽ​ക്ക​ൽ​ ​തൊ​ട്ട് ​വ​ന്ദി​ച്ചു.​ അ​വ​രെ​ല്ലാം​ ​അ​ക​ത്തേ​ക്ക് ​ക​യ​റി.
''ചാ​യ​യെ​ടു​ക്ക​ട്ടെ​?​""
ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​ക​സേ​ര​യി​ലി​രു​ന്ന​ ​ഉ​ട​നെ​ ​ജാ​ന​കി​ ​ചോ​ദി​ച്ചു.
''വേ​ണ്ട​ ​വേ​ണ്ട.​ ​ഇ​പ്പോ​ൾ​ ​നീ​ല​ക​ണ്ഠ​ന്റെ​ ​ചാ​യ​ക്ക​ട​യി​ൽ​ ​നി​ന്ന് ​കു​ടി​ച്ച​തേ​യു​ള്ളൂ.​ഇ​നി​ ​എ​ന്താ​യാ​ലും​ ​ചാ​യ​ ​വേ​ണ്ട.​ ​നീ​ ​ഇ​വി​ടെ​യി​രി​ക്ക്.​ ​സം​സാ​രി​ക്ക​ട്ടെ.​ ​വാ​മ​ദേ​വ​നും​ ​ഇ​രി​ക്ക്.​""
അ​വ​രി​രു​വ​രും​ ​ആ​സ​ന​സ്ഥ​രാ​യ​പ്പോ​ൾ​ ​ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​തു​ട​ർ​ന്നു:
'​'​ഞാ​നൊ​രു​ ​യാ​ത്ര​ ​പോ​കു​ന്നു​ .​ ​പോ​കു​ന്ന​തി​നു​ ​മു​മ്പ് ​നി​ങ്ങ​ളെ​ ​കാ​ണാ​ൻ​ ​വേ​ണ്ടി​ ​വ​ന്ന​താ​ണ്.​""
''എ​ങ്ങോ​ട്ടാ​ണ്?​""
വാ​മ​ദേ​വ​ൻ​ ​മ​ടി​ച്ചു​ ​മ​ടി​ച്ചു​ ​ചോ​ദി​ച്ചു.​അ​ദ്ദേ​ഹം​ ​പോ​കു​ന്ന​ ​സ്ഥ​ല​ങ്ങ​ളെ​പ്പ​റ്റി​ ​വാ​മ​ദേ​വ​ന് ​ഒ​ന്നും​ ​അ​റി​ഞ്ഞു​കൂ​ടാ.​ ​എ​ങ്കി​ലും​ ​ഒ​രു​ ​കു​ശ​ലം​ ​ചോ​ദി​ക്കാ​തെ​യെ​ങ്ങ​നെ?
'​'​കാ​ശി​യി​ലേ​ക്കാ​ണ്.​ ​വേ​റെ​യും​ ​പ​ലേ​ട​ത്തും​ ​പോ​കാ​നു​ണ്ട്.​""
ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​സ​ഞ്ചി​യി​ൽ​ ​നി​ന്ന് ​കു​റെ​ ​പു​സ്ത​ക​ങ്ങ​ൾ​ ​പു​റ​പ്പെ​ടു​ത്തു.
ഭ​ഗ​വ​ദ്ഗീ​ത​​യും​ ​ശ്രീ​രാ​മ​കൃ​ഷ്‌​ണ​ ​വ​ച​നാ​മൃ​ത​വും​ ​ഭ​ഗ​വ​ത​ര​ഹ​സ്യ​വും​ ​പി​ന്നെ​ ​കു​റെ​ ​ചെ​റി​യ​ ​പു​സ്‌​ത​ക​ങ്ങ​ളും...​ ​അ​വ​ ​ജാ​ന​കി​ക്കു​ ​നേ​രെ​ ​നീ​ട്ടി.
'​'​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കൊ​പ്പം​ ​ഇ​തും​ ​വാ​യി​ക്ക​ണം.​""
ജാ​ന​കി​ ​ആ​ദ​ര​വോ​ടെ​ ​പു​സ്ത​ക​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങി.
''മി​ടു​ക്കി​യാ​ണ് ​നീ​ ​എ​ന്നെ​നി​ക്ക​റി​യാം.​നി​ന്നെ​പ്പ​റ്റി​ ​പ​ല​രും​ ​ആ​ ​കു​ട്ടി​ ​പാ​വ​മാ​ണ് ​എ​ന്ന് ​പ​റ​യു​ന്ന​ത് ​ഞാ​ൻ​ ​കേ​ട്ടി​ട്ടു​ണ്ട്.​ ​ആ​ർ​ക്കും​ ​ഉ​പ​ദ്ര​വം​ ​ചെ​യ്യാ​ത്ത​ ​ആ​ൾ​ ​എ​ന്ന​ ​നി​ല​യ്‌​ക്ക് ​പാ​വ​മാ​കു​ന്ന​ത് ​ന​ല്ല​തു​ ​ത​ന്നെ.​ ​പ​ക്ഷേ,​ ​ത​ന്റേ​ട​വും​ ​ധൈ​ര്യ​വും​ ​വേ​ണം.​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​ക്ക് ​ഒ​രു​പാ​ട് ​വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടേ​ണ്ടി​ ​വ​രും.​ ​അ​തെ​ല്ലാം​ ​ധൈ​ര്യ​ത്തോ​ടെ​ ​നേ​രി​ട​ണം.​ശ്രീ​രാ​മ​കൃ​ഷ്‌​ണ​ദേ​വ​ൻ​ ​പ​റ​ഞ്ഞ​ ​ഒ​രു​ ​ക​ഥ​യു​ണ്ട്.​ ഒ​രു​ ​സ്ഥ​ല​ത്ത് ​ഒ​രു​ ​വ​ലി​യ​ ​പാ​മ്പു​ണ്ടാ​യി​രു​ന്നു.​ ​കു​ട്ടി​ക​ളൊ​ക്കെ​ ​പോ​കു​മ്പോ​ൾ​ ​അ​തി​ങ്ങ​നെ​ ​പ​ത്തി​യെ​ടു​ത്ത് ​ചെ​ല്ലും.​ആ​ളു​ക​ൾ​ ​പേ​ടി​ച്ചോ​ടും.​ഒ​രി​ക്ക​ൽ​ ​ഒ​രു​ ​സ​ന്യാ​സി​ ​അ​തു​വ​ഴി​ ​പോ​യ​പ്പോ​ൾ​ ​ചി​ല​ർ​ ​അ​ദ്ദേ​ഹ​ത്തോ​ട് ​ഈ​ ​പാ​മ്പി​നെ​പ്പ​റ്റി​ ​പ​രാ​തി​ ​പ​റ​ഞ്ഞു.​ ​സ​ന്യാ​സി​ ​പാ​മ്പി​ന്റെ​യ​ടു​ത്തു​ ​ചെ​ന്നു.​ ​സ​ന്യാ​സി​യെ​ക്ക​ണ്ട് ​പാ​മ്പ് ​ഫ​ണം​ ​വി​ട​ർ​ത്തി.​ ​എ​ന്നാ​ൽ,​ ​സ​ന്യാ​സി​യു​ടെ​ ​ദി​വ്യ​ത്വം​ ​കാ​ര​ണം​ ​അ​ത് ​വേ​ഗം​ ​പ​ത്തി​ ​മ​ട​ക്കി.​ ​അ​പ്പോ​ൾ​ ​സ​ന്യാ​സി​ ​അ​തി​നോ​ട് ​പ​റ​ഞ്ഞു,​ ​ഇ​നി​ ​മേ​ൽ​ ​ആ​രെ​യും​ ​ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന്.​ ​പാ​മ്പ​ത് ​സ​മ്മ​തി​ച്ചു.​ ​കു​റേ​ക്കാ​ലം​ ​ക​ഴി​ഞ്ഞു​ ​സ​ന്യാ​സി​ ​ആ​ ​വ​ഴി​ ​വ​ന്നു.​അ​പ്പോ​ൾ​ ​ദേ​ഹ​മാ​കെ​ ​പ​രി​ക്കു​പ​റ്റി​ ​മെ​ലി​ഞ്ഞു​ണ​ങ്ങി​യ​ ​പാ​മ്പി​നെ​ക്ക​ണ്ടു.
'​'​നി​ന​ക്കെ​ന്തു​പ​റ്റി​?​"​"​ ​സ​ന്യാ​സി​ ​ചോ​ദി​ച്ചു.​ ​അ​വ​ശ​നാ​യ​ ​പാ​മ്പ് ​ക്ഷീ​ണ​സ്വ​ര​ത്തി​ൽ​ ​പ​റ​ഞ്ഞു:
''​അ​ങ്ങ​യു​ടെ​ ​ഉ​പ​ദേ​ശം​ ​കേ​ട്ട് ​ഞാ​നാ​രെ​യും​ ​ഭ​യ​പ്പെ​ടു​ത്താ​തെ​ ​മ​ര്യാ​ദ​ക്കാ​ര​നാ​യി​ ​ക​ഴി​ഞ്ഞു. ​അ​പ്പോ​ഴേ​ക്ക് ​സ​ർ​വ​രും​ ​വ​ന്ന് ​എ​ന്നെ​ ​ക​ല്ലെ​റി​യാ​നും​ ​അ​ടി​ക്കാ​നും​ ​തു​ട​ങ്ങി.​എ​ന്ത് ​ചെ​യ്‌​തി​ട്ടും​ ​ഞാ​നാ​രെ​യും​ ​ഉ​പ​ദ്ര​വി​ച്ചി​ല്ല.​ ​ഇ​പ്പോ​ൾ​ ​എ​ന്റെ​ ​സ്ഥി​തി​ ​ഇ​താ​യി.​"​"​ ​അ​പ്പോ​ൾ​ ​സ​ന്യാ​സി​ ​പ​റ​ഞ്ഞു​:​ ​''ഞാ​ൻ​ ​നി​ന്നോ​ട് ​ആ​രെ​യും​ ​ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന​ല്ലേ​ ​പ​റ​ഞ്ഞു​ള്ളൂ​?​ചീ​റ്റ​രു​തെ​ന്നു​ ​പ​റ​ഞ്ഞി​ല്ല​ല്ലോ.​ ​ക​ടി​ക്ക​രു​ത്.​പ​ക്ഷേ​,​ ​ചീ​റ്റ​ണം.​ ​മോ​ളി​ത് ​എ​പ്പോ​ഴു​മോ​ർ​ക്ക​ണം.​ദു​ഷ്ട​ന്മാ​രു​ടെ​ ​നേ​രെ​ ​വേ​ണ്ടി​വ​ന്നാ​ൽ​ ​ചീ​റ്റ​ണം.​ ​അ​വ​ർ​ ​ഉ​പ​ദ്ര​വി​ക്കാ​തി​രി​ക്കാ​ൻ​ ​അ​വ​രെ​ ​ഭ​യ​പ്പെ​ടു​ത്ത​ണം.​ ​എ​ന്നാ​ൽ,​ ​ഒ​രി​ക്ക​ലും​ ​അ​ങ്ങോ​ട്ടു​ക​യ​റി​ ​ഉ​പ​ദ്ര​വി​ക്ക​രു​ത്.​""
ശി​ര​സ് ​കു​നി​ച്ചു​ ​എ​ല്ലാം​ ​കേ​ട്ടു​കൊ​ണ്ട് ​നി​ന്നു​ ​ജാ​ന​കി.
ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​എ​ഴു​ന്നേ​റ്റു.​ ​ജു​ബ്ബ​യു​ടെ​ ​പോ​ക്ക​റ്റി​ൽ​ ​നി​ന്ന് ​ഒ​രു​ ​കു​ത്ത് ​നോ​ട്ടെ​ടു​ത്തു.​ ​അ​വ​ൾ​ക്കു​ ​നേ​രെ​ ​നീ​ട്ടി.​ ​ഒ​ട്ടൊ​ന്നു​ ​ശ​ങ്കി​ച്ച​ ​ആ​ ​നോ​ട്ടു​ക​ളി​ലേ​ക്ക് ​നോ​ക്കി​യ​ശേ​ഷം​ ​അ​വ​ൾ​ ​അ​ച്‌​ഛ​ന്റെ​ ​നേ​ർ​ക്ക് ​ക​ണ്ണ​യ​ച്ചു.​ ​അ​യാ​ൾ​ ​വാ​ങ്ങി​ക്കൊ​ള്ളാ​ൻ​ ​ക​ണ്ണു​ക​ൾ​ ​വ​ഴി​ ​അ​നു​ജ്ഞ​ ​ന​ൽ​കി.​ ​അ​വ​ൾ​ ​പ​ണം​ ​വാ​ങ്ങി​യ​ ​ശേ​ഷം​ ​ഗോ​വി​ന്ദ​ൻ​ ​നാ​യ​രു​ടെ​ ​കാ​ൽ​ക്ക​ൽ​ ​തൊ​ട്ട് ​വ​ന്ദി​ച്ചു.​ അ​യാ​ളാ​ക​ട്ടെ,​ ​വാ​മ​ദേ​വ​ന്റെ​ ​അ​ടു​ത്തേ​ക്ക് ​ചെ​ന്ന് ​ഏ​താ​നും​ ​നോ​ട്ടു​ക​ൾ​ ​അ​യാ​ൾ​ക്ക് ​കൊ​ടു​ത്തി​ട്ടു​ ​പ​റ​ഞ്ഞു:
'​'​ഇ​തി​രി​ക്ക​ട്ടെ.​""
വാ​മ​ദേ​വ​ൻ​ ​ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ​ ​അ​യാ​ളെ​ ​നോ​ക്കി.
'​'​യാ​ത്ര​ ​പോ​കു​ക​യ​ല്ലേ​?​ ​പ​ണം​ ​ഒ​രു​പാ​ട് ​വേ​ണ്ടി​ ​വ​രും.​അ​ങ്ങു​ന്ന് ​ത​ന്നെ​ ​അ​ത് ​കൈ​യി​ൽ​ ​വ​ച്ചു​കൊ​ള്ളൂ.​""
''എ​ന്റെ​ ​യാ​ത്ര​യ്‌​ക്ക് ​പ​ണം​ ​വേ​ണ്ട.​ ​അ​ങ്ങ​നെ​യു​ള്ള​ ​യാ​ത്ര​യ​ല്ല​ ​ഞാ​ൻ​ ​ചെ​യ്യു​ന്ന​ത്.​ ​മ​ടി​ക്കാ​തെ​ ​ഇ​ത് ​വാ​ങ്ങി​ക്കൊ​ള്ളൂ.​""
ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​വീ​ണ്ടും​ ​നീ​ട്ടി​യ​പ്പോ​ൾ​ ​അ​യാ​ൾ​ ​കു​നി​ഞ്ഞു​ ​തൊ​ഴു​ത് ​അ​ത് ​വാ​ങ്ങി.​ ​ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​ന​ട​ന്നു​നീ​ങ്ങി.​ ​അ​ദ്ദേ​ഹം​ ​ഇ​നി​ ​എ​പ്പോ​ഴാ​യി​രി​ക്കും​ ​വ​രി​ക​ ​എ​ന്നോ​ർ​ത്ത​പ്പോ​ൾ​ ​ജാ​ന​കി​ക്ക് ​സ​ങ്ക​ടം​ ​വ​ന്നു.
ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​ക്ഷേ​ത്ര​ത്തി​ലേ​ക്കാ​ണ് ​പോ​യ​ത്.​ ​പ​തി​വി​ലേ​റെ​ ​സ​മ​യം​ ​അ​യാ​ൾ​ ​ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ​ചെ​ല​വ​ഴി​ച്ചു.​ ​അ​ത് ​ക​ഴി​ഞ്ഞു​ ​കു​റേ​നേ​രം​ ​ആ​ൽ​ത്ത​റ​യി​ലു​മി​രു​ന്നു.​ ​അ​വി​ടെ​യി​രു​ന്ന് ​ത​ന്റെ​ ​അ​തു​വ​രെ​യു​ള്ള​ ​ജീ​വി​തം​ ​അ​യാ​ൾ​ ​നോ​ക്കി​ക്ക​ണ്ടു.​ ​എ​ന്തൊ​ക്കെ​യോ​ ​അ​പൂ​ർ​ണ്ണ​ത​ക​ൾ​ ​അ​യാ​ള​വി​ടെ​ ​ക​ണ്ടു.
സാ​ഹി​ത്യം​ ​പേ​പ്പ​റി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ​ഠി​ക്കാ​നു​ള്ള​ ​'​ ​വി​ക്ര​മോ​ർ​വ​ശീ​യം​ ​"​ ​വാ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​ ​രാ​മ​ഭ​ദ്ര​ൻ.​വാ​ച്യാ​ർ​ത്ഥ​ങ്ങ​ൾ​ക്കു​പ​രി​യാ​യ​ ​സാ​ഹി​ത്യ​പ​രി​ച​യം​ ​ക്ലാ​സി​ൽ​ ​നി​ന്നു​ ​ല​ഭി​ക്കാ​ഞ്ഞ​തി​ന്റെ​ ​പ്ര​യാ​സ​മു​ണ്ടാ​യി​രു​ന്നു​ ​അ​വ​ന്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ,​ ​കാ​ളി​ദാ​സ​ഭാ​വ​ന​യു​ടെ​ ​അ​ന​ന്ത​വി​ഹാ​യ​സു​ക​ൾ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​തീ​വ്ര​ശ്ര​മ​ത്തി​ലാ​യി​രു​ന്നു​ ​അ​വ​ൻ.​ പ​ബ്ലി​ക് ​ലൈ​ബ്ര​റി​യി​ൽ​ ​നി​ന്നെ​ടു​ത്ത​ ​കാ​ളി​ദാ​സ​നെ​ക്കു​റി​ച്ചു​ള്ള​ ​പു​സ്‌​ത​ക​ങ്ങ​ൾ​ ​വാ​യി​ച്ച​ശേ​ഷം​ ​വീ​ണ്ടും​ ​'​വി​ക്ര​മോ​ർ​വ​ശീ​യ​ ​"​ ​ത്തി​ലേ​ക്ക് ​ക​ട​ക്കു​ക​യാ​യി​രു​ന്നു​ ​ചാ​രി​യി​രു​ന്ന​ ​വാ​തി​ൽ​ ​മെ​ല്ലെ​ത്തു​റ​ന്ന് ​ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​അ​ടു​ത്തേ​ക്ക് ​ക​ട​ന്നു.​ ​രാ​മ​ഭ​ദ്ര​ൻ​ ​ചാ​ടി​യെ​ഴു​ന്നേ​റ്റു.​ ​അ​പൂ​ർ​വ​മാ​യി​ ​മാ​ത്ര​മേ​ ​അ​ച്‌​ഛ​ൻ​ ​മു​റി​യ്‌​ക്ക​ക​ത്തേ​ക്ക് ​വ​രാ​റു​ള്ളൂ.​ ​പ​ഠി​ത്ത​ത്തെ​ക്കു​റി​ച്ചു​ ​വ​ല്ല​തും​ ​സം​സാ​രി​ച്ചി​ട്ട് ​അ​വി​ടെ​നി​ന്നു​ ​പോ​കു​ക​യും​ ​ചെ​യ്യും.​എ​ന്നാ​ൽ,​ ​ഇ​ന്ന് ​അ​യാ​ൾ​ ​അ​ക​ത്തേ​ക്ക് ​ക​ട​ന്ന​ ​ശേ​ഷം​ ​ഒ​ന്നും​ ​സം​സാ​രി​ക്കാ​തെ​ ​ര​ണ്ടു​ ​നി​മി​ഷം​ ​നി​ന്നു.​പി​ന്നെ​ ​രാ​മ​ഭ​ദ്ര​ന്റെ​ ​ക​ട്ടി​ലി​ൽ​ ​പോ​യി​രു​ന്നു.
'​'​ഇ​രി​ക്ക്.​""
ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.
രാ​മ​ഭ​ദ്ര​ൻ​ ​ക​സേ​ര​യി​ൽ​ ​ഒ​തു​ങ്ങി​യി​രു​ന്നു.
'​'​നി​ന്റെ​ ​പ​ഠ​ന​മൊ​ക്കെ​ ​എ​ങ്ങ​നെ​ ​പോ​കു​ന്നു​?​""
'​'​ന​ന്നാ​യി​ ​പ​ഠി​ക്കു​ന്നു​ണ്ട്.​""
'​'​എ​ന്നും​ ​സ​മ​ര​മാ​ണ​ല്ലോ.​""
'​'​മി​ക്ക​പ്പോ​ഴും​ ​സ​മ​ര​മു​ണ്ട്.​ ​അ​പ്പോ​ഴൊ​ക്കെ​ ​ഞാ​ൻ​ ​പ​ബ്ലി​ക്ക് ​ലൈ​ബ്ര​റി​യി​ൽ​ ​ചെ​ന്നി​രു​ന്ന് ​വാ​യി​ക്കും.​""
ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​ചി​രി​ച്ചു.
'​'​താ​ൻ​ ​പി​ടി​ച്ച​ ​മു​യ​ലി​നു​ ​മൂ​ന്നു​ ​കൊ​മ്പെ​ന്നു​ ​വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ് ​മ​നു​ഷ്യ​ര​ധി​ക​വും.​ ​എ​ന്റെ​ ​വി​ശ്വാ​സം​ ​ശ​രി,​ ​മ​റ്റ​വ​ന്റെ​ത് ​തെ​റ്റ് ​എ​ന്നാ​ണ് ​എ​ല്ലാ​വ​രു​ടെ​യും​ ​ചി​ന്ത.​ ​മ​നു​ഷ്യ​ൻ​ ​ഒ​ന്നാ​ണെ​ന്ന് ​പ​റ​യും.​ ​പ​ക്ഷേ,​ ​ജാ​തി,​മ​തം,​ ​രാ​ഷ്ട്രീ​യം,​ഭാ​ഷ​ ​എ​ന്നി​ങ്ങ​നെ​ ​എ​ല്ലാ​ത്തി​ന്റെ​യും​ ​പേ​രി​ൽ​ ​മ​നു​ഷ്യ​ൻ​ ​പ​ര​സ്‌​പ​രം​ ​പോ​ര​ടി​ക്കു​ന്നു."
ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​ഒ​രു​ ​നി​മി​ഷം​ ​നി​ർ​ത്തി.​ ​പി​ന്നെ​ ​തു​ട​ർ​ന്നു:
'​'​ധ​ർ​മ്മ​വ്യാ​ധ​ന്റെ​ ​ക​ഥ​ ​നീ​ ​കേ​ട്ടി​ട്ടി​ല്ലേ​?​ ​വെ​റു​മൊ​രു​ ​ഇ​റ​ച്ചി​വെ​ട്ടു​കാ​ര​ൻ.​ ​പ​ക്ഷേ​ ​മു​നി​മാ​രെ​ക്കാ​ൾ​ ​ജ്ഞാ​നി.​ ​അ​ച്‌​ഛ​ന​മ്മ​മാ​രെ​ ​ശു​ശ്രൂ​ഷി​ക്കു​ന്ന​താ​ണ് ​അ​യാ​ളു​ടെ​ ​ജീ​വി​ത​ധ​ർ​മ്മം.​ ​ഒ​രി​ക്ക​ൽ​ ​കൗ​ശി​ക​ൻ​ ​എ​ന്ന​ ​ഒ​രു​ ​ബ്രാ​ഹ്മ​ണ​ൻ​ ​ത​പ​സ് ​ചെ​യ്‌​തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​മു​ക​ളി​ലെ​ ​മ​ര​ക്കൊ​മ്പി​ൽ​ ​വ​ന്നി​രു​ന്ന​ ​ഒ​രു​ ​വെ​ള്ളി​ൽ​പ്പ​ക്ഷി​ ​അ​യാ​ളു​ടെ​ ​ത​ല​യി​ൽ​ ​കാ​ഷ്‌​ട​മി​ട്ടു.​ ​അ​രി​ശ​ത്തോ​ടെ​ ​ബ്രാ​ഹ്മ​ണ​ൻ​ ​ഒ​ന്ന് ​നോ​ക്കി​യ​തും​ ​പ​ക്ഷി​ ​ചാ​മ്പ​ലാ​യി.​ ​അ​ത് ​ക​ണ്ട് ​ബ്രാ​ഹ്മ​ണ​ന്റെ​ ​അ​ഹ​ങ്കാ​രം​ ​വ​ർ​ധി​ച്ചു.​ ​അ​തു​ക​ഴി​ഞ്ഞു​ ​ഒ​രു​ ​വീ​ട്ടി​ൽ​ ​ചെ​ന്ന് ​ഭി​ക്ഷ​ ​യാ​ചി​ച്ചു.​ ​വീ​ട്ടി​ലെ​ ​സ്ത്രീ​ ​പ​റ​ഞ്ഞു,​ ​ഭ​ർ​ത്താ​വി​നെ​ ​പ​രി​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്,​അ​ത് ​ക​ഴി​യു​ന്ന​തു​വ​രെ​ ​കാ​ക്ക​ണ​മെ​ന്ന്.​ ​ബ്രാ​ഹ്മ​ണ​ൻ​ ​നീ​ര​സ​ത്തോ​ടെ​ ​സ്ത്രീ​യെ​ ​നോ​ക്കി.​ ​അ​പ്പോ​ൾ​ ​സ്ത്രീ​ ​ചി​രി​ച്ചു​കൊ​ണ്ട് ​പ​റ​ഞ്ഞു,​ ​ആ​ ​വെ​ള്ളി​ൽ​പ്പ​ക്ഷി​യെ​പ്പോ​ലെ​ ​ഞാ​ൻ​ ​ചാ​മ്പ​ലാ​കു​ക​യൊ​ന്നു​മി​ല്ല.​ ​അ​തു​കേ​ട്ട് ​ബ്രാ​ഹ്മ​ണ​ൻ​ ​അ​ദ്‌​ഭു​ത​പ്പെ​ട്ടു.​ ​എ​ങ്ങ​നെ​ ​ത​പ​സ്വി​യാ​യ​ ​ത​ന്നെ​ക്കാ​ളും​ ​അ​റി​വ് ​വെ​റു​മൊ​രു​ ​വീ​ട്ട​മ്മ​യാ​യ​ ​നി​ങ്ങ​ൾ​ക്കു​ണ്ടാ​യി​ ​എ​ന്ന​യാ​ൾ​ ​ചോ​ദി​ച്ചു..​ ​ഇ​റ​ച്ചി​വെ​ട്ടു​കാ​ര​ന്റെ​ ​അ​റി​വ് ​വ​ച്ച് ​നോ​ക്കു​മ്പോ​ൾ​ ​താ​ൻ​ ​ഒ​ന്നു​മ​ല്ല​ ​എ​ന്ന് ​സ്ത്രീ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.​ബ്രാ​ഹ്മ​ണ​ൻ​ ​ഇ​റ​ച്ചി​വെ​ട്ടു​കാ​ര​നെ​ ​അ​ന്വേ​ഷി​ച്ചു​ ​പോ​യി.​ ​ധ​ർ​മ്മ​വ്യാ​ധ​നെ​ ​ഏ​റെ​ക്കാ​ലം​ ​നി​രീ​ക്ഷി​ച്ചു​നി​ന്ന​ ​ബ്രാ​ഹ്മ​ണ​ൻ​ ​ഒ​ടു​വി​ൽ​ ​അ​യാ​ളു​ടെ​ ​ശി​ഷ്യ​നാ​യി​ ​മാ​റി.​""
രാ​മ​ഭ​ദ്ര​ൻ​ ​ശ്ര​ദ്ധ​യോ​ടെ​ ​അ​ച്‌​ഛ​ൻ​ ​പ​റ​യു​ന്ന​ത് ​കേ​ട്ടു​കൊ​ണ്ടി​രു​ന്നു.
ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​തു​ട​ർ​ന്നു:
'​'​വി​ശ്വാ​സി​ക​ളും​ ​അ​വി​ശ്വാ​സി​ക​ളും​ ​ത​മ്മി​ൽ​ ​എ​ക്കാ​ല​ത്തും​ ​ത​ർ​ക്ക​മു​ണ്ട്.​ ​സം​ശ​യാ​ലു​വാ​യ​ ​വി​ശ്വാ​സി​യെ​ക്കാ​ൾ​ ​എ​നി​ക്കി​ഷ്ടം​ ​സ്വ​ന്തം​ ​ക​ർ​മ്മം​ ​ഏ​റ്റ​വും​ ​ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ​ ​ചെ​യ്യു​ന്ന​ ​അ​വി​ശ്വാ​സി​യെ​യാ​ണ്.​ ​പ​ക്ഷേ,​ ​ഒ​ന്നു​ണ്ട്.​വി​ശ്വാ​സി​ക്ക് ​കു​റേ​ക്കൂ​ടി​ ​എ​ളു​പ്പ​ത്തി​ൽ​ ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ​നീ​ങ്ങാ​ൻ​ ​ക​ഴി​യും.​സാ​ക്ഷാ​ൽ​ ​ശ്രീ​രാ​മ​ന് ​ക​ട​ൽ​ ​ക​ട​ക്ക​ണ​മെ​ങ്കി​ൽ​ ​പാ​ലം​ ​ആ​വ​ശ്യ​മാ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​ഹ​നു​മാ​ന് ​ശ്രീ​രാ​മ​നി​ലു​ള്ള​ ​അ​ച​ഞ്ച​ല​മാ​യ​ ​വി​ശ്വാ​സം​ ​കൊ​ണ്ട് ​ഒ​റ്റ​ച്ചാ​ട്ട​ത്തി​ന് ​ക​ട​ൽ​ ​ക​ട​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​""
സം​ഭാ​ഷ​ണം​ ​നി​ർ​ത്തി​ ​ഒ​ട്ടു​നേ​രം​ ​ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​നി​ശ​ബ്‌​ദ​നാ​യി​രു​ന്നു.​രാ​മ​ഭ​ദ്ര​നും​ ​അ​ച്‌​ഛ​ന്റെ​ ​സം​ഭാ​ഷ​ണം​ ​കേ​ട്ട്
'​'​ഞാ​ൻ​ ​നാ​ളെ​ ​ഒ​രു​ ​തീ​ർ​ത്ഥ​യാ​ത്ര​ ​പോ​കു​ക​യാ​ണ്.​ ​കാ​ശി​യാ​ണ് ​ല​ക്ഷ്യം.​ ​വെ​ളു​പ്പി​നെ​ ​പോ​കും.​ ​അ​ച്‌​ഛ​ന്റെ​ ​മു​റി​യി​ലെ​ ​പു​സ്ത​ക​ങ്ങ​ളി​ൽ​ ​നി​ന​ക്കാ​വ​ശ്യ​മു​ള്ള​തൊ​ക്കെ​ ​നീ​യി​ങ്ങോ​ട്ടു​ ​മാ​റ്റ​ണം.​അ​വി​ടെ​യി​രു​ന്നാ​ൽ​ ​എ​ന്ത് ​സം​ഭ​വി​ക്കു​മെ​ന്ന് ​എ​നി​ക്ക​റി​യി​ല്ല.​""
'​'​അ​ച്‌​ഛ​ൻ​ ​എ​പ്പോ​ൾ​ ​മ​ട​ങ്ങി​വ​രും​?​""
ആ​കാം​ക്ഷ​യോ​ടെ​ ​രാ​മ​ഭ​ദ്ര​ൻ​ ​ചോ​ദി​ച്ചു.
'​'​നി​ശ്ച​യ​മി​ല്ല.​""
എ​ന്നു​ ​മാ​ത്ര​മാ​യി​രു​ന്നു​ ​അ​യാ​ളു​ടെ​ ​മ​റു​പ​ടി.
ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​എ​ഴു​ന്നേ​റ്റു.​ ​മ​ടി​ക്കു​ത്തി​ൽ​ ​നി​ന്ന് ​ഒ​രു​ ​പൊ​തി​യെ​ടു​ത്ത് ​രാ​മ​ഭ​ദ്ര​നു​ ​കൊ​ടു​ത്തു.
'​'​കു​റ​ച്ചു​ ​കാ​ശു​ണ്ട്.​ ​പു​സ്‌​ത​ക​ങ്ങ​ളോ​ ​മ​റ്റോ​ ​വാ​ങ്ങി​ക്കൊ​ള്ളൂ.​""
ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​വാ​തി​ൽ​ ​ക​ട​ന്ന​പ്പോ​ൾ​ ​രാ​മ​ഭ​ദ്ര​ൻ​ ​പി​ന്നാ​ലെ​ ​ചെ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കാ​ലി​ൽ​ ​വീ​ണ് ​ന​മ​സ്‌​ക​രി​ച്ചു.

*​*​*​*​*​*​*​*​*​*​*​
പി​റ്റേ​ന്ന് ​ഏ​ഴ​ര​വെ​ളു​പ്പി​ന് ​ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​യാ​ത്ര​യാ​യി.​ ​തോ​ളി​ൽ​ ​ഒ​രു​ ​സ​ഞ്ചി​ ​തൂ​ക്കി​ ​കൈ​യും​ ​വീ​ശി​ ​അ​യാ​ൾ​ ​ന​ട​ന്നു​പോ​യി.
(തുടരും)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NOVEL, WEEKLY, NOVEL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.