കോട്ടയം : നെൽകർഷകർക്ക് മില്ല് ഉടമകളിൽ നിന്ന് നേരിടുന്ന ചൂഷണം ഒഴിവാക്കാൻ നെല്ല് സംഭരണ സഹകരണ സംഘം രൂപീകരിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഇതിനോടൊപ്പം 2 മില്ല് കൂടി ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. സഹകരണ സംഘത്തിൽ രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് കേരളത്തിൽ എവിടെ നിന്ന് നെല്ല് സംഭരിക്കാൻ കഴിയുന്നതാണ്. കുട്ടനാട് അപ്പർകുട്ടനാട് മേഖലകളിൽ കൊയ്തിടുന്ന നെല്ല് ഏറ്റെടുക്കാതെ മില്ലുകാർ കർഷകരെ ചൂഷണം ചെയ്യുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സഹകരണ സംഘം രൂപീകരിക്കാൻ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |