SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.51 PM IST

കൊവിഡ് അനാഥമാക്കിയ കുട്ടികൾക്ക് 10 ലക്ഷത്തിന്റെ കേന്ദ്ര പാക്കേജ്

o

ന്യൂഡൽഹി : കൊവിഡ്​ ബാധിച്ച്​ മാതാപിതാക്കളെ നഷ്​ടപ്പെട്ട കുട്ടികൾക്കായി പ്രത്യേക പാക്കേജ്​ അവതരിപ്പിച്ച്​ കേന്ദ്രസർക്കാർ. 10 ലക്ഷം രൂപ പി.എം കെയേഴ്​സ്​ ഫണ്ടിൽ നിന്നും മാറ്റിവച്ച് ​18 വയസ്​​ പൂർത്തിയാകുമ്പോൾ ഈ തുകയിൽ നിന്ന്​ സ്​റ്റൈപ്പൻഡ്​ നൽകും. 23ാം വയസിൽ തുക പൂർണമായും കുട്ടികൾക്ക്​ കൈമാറും. സുപ്രീംകോടതി നിർദേശത്തിന് പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.വിവിധ സംസ്ഥാന സർക്കാരുകൾ കൊവിഡ്​ ബാധിച്ച്​ മാതാപിതാക്കളെ നഷ്​ടപ്പെട്ട കുട്ടികൾക്കായി പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു.

പാക്കേജ് ഇപ്രകാരം

  • പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് വീടിന് അടുത്തുള്ള കേന്ദ്രീയവിദ്യാലയങ്ങളിലോ സ്വകാര്യ സ്കൂളുകളിലോ സൗജന്യ വിദ്യാഭ്യാസം
  • പതിനൊന്ന് വയസിനും 18 വയസിനും ഇടയിലുള്ള വിദ്യാർത്ഥികൾക്ക് കേന്ദ്രീയ വിദ്യാലയങ്ങൾ,​ സൈനിക്,​ നവോദയ സ്കൂളുകളിൽ പ്രവേശനം നൽകും
  • ഫീസ്,​ യൂണിഫോം,​ പുസ്തകങ്ങൾ,​ നോട്ടുബുക്കുകൾ എന്നിവ സൗജന്യമായി നൽകും
  • ആയുഷ്​മാൻ ഭാരത്​ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച്​ ലക്ഷം രൂപയുടെ ​ആരോഗ്യ ഇൻഷ്വറൻസ്.
  • ഉന്നതവിദ്യാഭ്യാസത്തിനായി വായ്​പകൾ നൽകും. വായ്​പ പലിശ കേന്ദ്ര സർക്കാർ വഹിക്കും.

'' കുട്ടികൾ രാജ്യത്തിന്റെ ഭാവിയാണ്. അവരെ സംരക്ഷിക്കാനും സഹായിക്കാനും ആവശ്യമായതെല്ലാം ചെയ്യും. ''

- നരേന്ദ്ര മോദി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ORPHANS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.