തിരുവനന്തപുരം: മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിൽ അപേക്ഷ ക്ഷണിച്ചു.
മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്കാണ് ഇംഗ്ലീഷ്, മലയാളം, ഗണിതം, റീസണിംഗ്, ജോഗ്രഫി, ജനറൽ സയൻസ്, ഭരണഘടന, ഇന്ത്യാ ചരിത്രം എന്നിവയിൽ സൗജന്യപരീശീലനം. 40 മുതൽ 100 വരെ വിദ്യാർത്ഥികൾക്കാണ് പ്രവേശനം.
ഓൺലൈനായും ഓഫ്ലൈനായും അപേക്ഷിക്കാം. പരിശീലന കേന്ദ്രങ്ങളുടെ വിലാസം www.minoritywelfare.kerala.gov.inൽ. ജൂൺ 16 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |