SignIn
Kerala Kaumudi Online
Thursday, 25 April 2024 1.30 PM IST

ഹാ‌ർബ‌‌ർ സ്റ്റേഷനിലെ എ.എസ്.ഐയെ കാണാനില്ല

kerala-police

കൊച്ചി: എറണാകുളം ഹാർബർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സി​.കെ. ഉത്തംകുമാറിനെ കാണാതായി​. വെള്ളിയാഴ്ച രാവിലെ വീട്ടിൽനിന്ന് സ്റ്റേഷനിലേക്ക് പോയ ഉത്തംകുമാ‌‌‌ർ ഇന്നലെ വൈകിയും തിരികെ എത്തിയിട്ടില്ലെന്ന് ഭാര്യ ദീപ പള്ളുരുത്തി പൊലീസിൽ നൽകി​യ പരാതിയി​ൽ പറയുന്നു.

ഡ്യൂട്ടിയിൽ വൈകി എത്തിയതിന് സി.ഐ ഇദ്ദേഹത്തി​ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് വിശദീകരണം നൽകാനാണ് ഇന്നലെ പോയത്. പള്ളുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തംകുമാർ സർവീസിൽ നിരന്തരം വീഴ്ചവരുത്തിയതായും മെമ്മോ നൽകിയിട്ടും ഇതിന് മറുപടി നൽകിയില്ലെന്നും ഹാർബർ സി.ഐ. ത്രി​ദീപ്ചന്ദ്രൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE MISSING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.