SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.19 AM IST

ബി.ജെ.പി ഇന്ന് കൊവിഡ് ആശ്വാസപ്രവർത്തനം നടത്തും

bjp

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി ഇന്ന് സംസ്ഥാനത്തെ 10,000 കേന്ദ്രങ്ങളിൽ കൊവിഡ് ആശ്വാസപ്രവർത്തനം നടത്തും. ദേശീയ നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം രാജ്യത്ത് ഒരു ലക്ഷം ഗ്രാമങ്ങളിലാണ് പാർട്ടി സേവാപ്രവർത്തനം നടത്തുന്നത്. സേവാഹി സംഘടൻ(സേവനമാണ് സംഘടന) എന്ന ആശയം ഉയർത്തിയാണ് പ്രവർത്തകർ കൊവിഡ് പ്രതിരോധത്തിൽ പങ്കുചേരുക. വിവിധ മോർച്ചകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകളും ആരംഭിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ ,സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, മുൻ എം.എൽ.എ ഒ.രാജഗോപാൽ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ എന്നിവർ തിരുവനന്തപുരം ജില്ലയിലെ പരിപാടികളിൽ പങ്കാളികളാകും. പി.കെ കൃഷ്ണദാസ് കണ്ണൂർ ജില്ലയിൽ പങ്കെടുക്കും. മറ്റ് നേതാക്കൾ വിവിധ ജില്ലകളിൽ സേവാഹി സംഘടനിന്റെ ഭാഗമാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.