SignIn
Kerala Kaumudi Online
Thursday, 28 March 2024 11.33 PM IST

ഓഫീസിനുളളിൽ വച്ച് ജീവനക്കാരിയെ വിവസ്‌ത്രയാക്കാൻ ശ്രമിച്ചു, കരുനാഗപ്പളളി നഗരസഭാ സൂപ്രണ്ടിന് സസ്‌പെൻഷൻ

karunagapally-muncipality

കൊല്ലം: കരുനാഗപ്പളളി നഗരസഭാ ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിയെ കടന്നു പിടിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തു. നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെതിരെയാണ് നഗരകാര്യ ഡയറക്‌ടര്‍ നടപടിയെടുത്തത്. അറസ്റ്റ് തടയാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് മനോജ് കുമാര്‍.

നഗരസഭയ്ക്കുളളില്‍ വച്ച് സൂപ്രണ്ട് തന്നെ കയറിപ്പിടിച്ചെന്നും വിവസ്ത്രയാക്കാന്‍ ശ്രമിച്ചെന്നുമുളള ഗുരുതരമായ ആരോപണങ്ങളാണ് ജീവനക്കാരി മനോജ് കുമാറിനെതിരെ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതിയാണ് യുവതി നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. സൂപ്രണ്ട് നിരന്തരം അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നെന്നും പരാതിയില്‍ ജീവനക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.

പ്രത്യേക സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി നിയോഗിക്കുകയും അന്വേഷണത്തെ തുടർന്ന് മനോജ് കുമാറിനെ സസ്‌പെൻ‌ഡ് ചെയ്യുകയുമായിരുന്നു. ഈ മാസം 21 വരെ മനോജിന്‍റെ അറസ്റ്റ് തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യം നേടാനുളള ശ്രമത്തിലാണ് മനോജ്. പരാതിയുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാടിലാണ് അതിക്രമം നേരിട്ട ജീവനക്കാരി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MANOJKUMAR, KARUNAGAPPALLY MUNCIPALITY, RAPE CASE, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.