ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് വി.കെ ശശികല മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. കൊവിഡ് ശമിച്ചതിന് ശേഷം, അണ്ണാ ഡി.എം.കെയിലേക്ക് തന്നെ മടങ്ങിയെത്തുമെന്നാണ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയും അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴിയുമായ ശശികല പറയുന്നത്. പാർട്ടി പ്രവർത്തകനുമായുള്ള ഫോൺ സംഭാഷണത്തിലാണ് സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങുന്നതിന്റെ സൂചനകൾ ചിന്നമ്മ നൽകിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘വിഷമിക്കേണ്ട, ഞാൻ തീർച്ചയായും മടങ്ങിവരും. ഇപ്പോഴത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ പാർട്ടിയിലെ പ്രശ്നങ്ങൾ ശരിയാക്കാം. ധൈര്യമായിരിക്കൂ എന്ന് ശശികല ഉറപ്പു നൽകുന്നുണ്ട്. ഞങ്ങൾ അമ്മയ്ക്കു പിന്തുണയായി ഒപ്പമുണ്ടാകും എന്ന് പ്രവർത്തകൻ മറുപടിയും പറയുന്നുണ്ട്
ഈ ശബ്ദസന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഫോൺ സംഭാഷണം നടന്നെന്ന് പാർട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരന്റെ പഴ്സണൽ അസിസ്റ്റന്റ് ജനാർദ്ദനൻ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. മാർച്ചിലാണ് ശശികല രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |