റിയാദ്: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടി. ജൂൺ 14 വരെയുണ്ടായിരുന്ന യാത്രാവിലക്കാണ് ഇപ്പോൾ നീട്ടിയത്. പുതിയ തീരുമാനം സൗദിയിലേക്കുള്ള മലയാളി പ്രവാസികളുടെ യാത്രാ പ്രതീക്ഷകൾക്കും മങ്ങലേൽപിച്ചു.
യു.എ.ഇയുമായുള്ള യാത്രാനിരോധനം സൗദി അറേബ്യ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ യു.എ.ഇയിൽ എത്തി അവിടെ 14 ദിവസം തങ്ങിയ ശേഷം സൗദിയിലേക്ക് പ്രവേശിക്കാം എന്ന പ്രതീക്ഷയിലായിരുന്നു സൗദി പ്രവാസികൾ. ജൂൺ 14ന് ശേഷം ഇത്തരത്തിൽ യാത്ര സാദ്ധ്യമാവുമെന്നായിരുന്നു പ്രതീക്ഷ. ഇനി യുഎഇ വഴിയുള്ള യാത്ര സാധ്യമാവുമോ എന്നറിയാൻ ജൂൺ 30 വരെ കാത്തിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |