കൊച്ചി: കൊവിഡ് കാലത്ത് ചികിത്സയും മരുന്നുകളും മുടങ്ങിയ കാൻസർ രോഗികൾക്ക് ആശ്വാസമായി ഹെൽപ് ലൈനുമായി അർബുദരോഗ വിദഗ്ദ്ധരുടെ കൂട്ടായ്മയായ കാർകിനോസ് ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡ്. ലോക്ക്ഡൗൺമൂലം യാത്രാക്ലേശം നേരിടുന്ന, ഗ്രാമങ്ങളിലുള്ള കാൻസർ രോഗികളെ സഹായിക്കുകയാണ് ഹെൽപ്പ്ലൈനിന്റെ ലക്ഷ്യം. കാൻസർ രോഗികൾക്ക് ആവശ്യമായ വിവരങ്ങൾ തിങ്കൾ മുതൽ ശനി വരെ രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലു വരെ ഇതിലൂടെ ലഭിക്കും. കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുൻ ഡയറക്ടർ ഡോ. മോനി എബ്രഹാമിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ സംഘമാണ് കാർകിനോസ് കാൻസർ കെയറിലുള്ളത്. ഹെൽപ്പ് ലൈൻ നമ്പർ: 93213 50770.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |