SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.26 AM IST

സ്കൂൾ പ്രവേശനോത്സവം നാളെ, വി​ദ്യാലയം വീട്ടി​ലേക്ക്

school

കോഴഞ്ചേരി : സിനിമാതാരങ്ങളെയും കലാകാരന്മാരെയും ഉൾപ്പെടുത്തി ഇത്തവണ സ്കൂളുകളിലെ ഓൺലൈൻ പ്രവേശനോത്സവം വ്യത്യസ്തവും ആകർഷകവുമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പും അദ്ധ്യാപകരും. ഇതിനായി പ്രമുഖ കലാകാരന്മാരുടെ ഓൺലൈൻ ആശംസകൾ അധികൃതർ ശേഖരിച്ചു തുടങ്ങി.

നാളെ രാവിലെ 11ന് നടക്കുന്ന സ്കൂൾ തല പരിപാടികളിലും വിവിധ തലങ്ങളിലെ പ്രമുഖരുടെ ആശംസകളും ഇടം പിടിക്കും. ഇതോടൊപ്പം വിദ്യാർത്ഥികളുടെ കഥ, കവിത, പാട്ട് , നൃത്തം തുടങ്ങി ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികൾക്ക് പ്രചോദനം നൽകുന്ന പരിപാടികളും ഓൺലൈനായി ഉൾപ്പെടുത്തും.

സ്കൂളുകളിലെ മുതിർന്ന കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും. ഇതിനു പുറമെ വീട്ടകങ്ങളിലും പ്രവേശനോത്സവത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളുടെ ആശംസകൾ ഓൺലൈനായി ചേർക്കൽ, മധുര വിതരണം എന്നിവയും നടത്താൻ സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു തുടങ്ങി.

ഓൺലൈൻ ക്ലാസുകൾ എല്ലാവർക്കും ലഭ്യമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പ്രാദേശിക ഇടപെടൽ നടത്തണമെന്ന് സർക്കാരും നിർദ്ദേശം നൽകിയിട്ടുണ്ട്.

'' ഇത്തവണ കൂടുതൽ മെച്ചപ്പെട്ട ഓൺലൈൻ അദ്ധ്യയനം ലഭ്യമാക്കാനാണ് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെയും തീരുമാനം. ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് അങ്കണവാടി, വായനശാല, സാക്ഷരതാ കേന്ദ്രങ്ങൾ എന്നിവ വഴി ബദൽ സംവിധാനം ഒരുക്കും.

(അഡ്വ. ഓമല്ലൂർ ശങ്കരൻ,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

കൊവിഡ് ഡ്യൂട്ടി : അദ്ധ്യാപകർ തിരക്കിലാണ്

കോഴഞ്ചേരി: കൊവിഡ് ഡ്യൂട്ടി എന്ന ഭാരിച്ച ഉത്തരവാദിത്വം പേറുന്നതിനിടെ വെർച്വൽ പ്രവേശനോത്സവ ഒരുക്കങ്ങളും ഓൺലൈൻ ക്ലാസുകളും തയ്യാറാക്കേണ്ട തിരക്കിലാണ് ഇക്കുറി സ്കൂൾ അദ്ധ്യാപകർ.

നാളെ നടക്കുന്ന പ്രവേശനോത്സവത്തിന് വിദ്യാർത്ഥികളുടെ സർഗശേഷിയുടെ വീഡിയോയും അദ്ധ്യാപകർ ശേഖരിക്കണം. വിക്ടേഴ്സ് ചാനലിൽ സംസ്ഥാനതല പ്രവേശനോത്സവം കഴിഞ്ഞാൽ സ്കൂൾ തലത്തിൽ ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോം വഴി ഓൺലൈനായി പ്രവേശനോത്സവം നടത്തണം. 'നവാഗതരായ ' ജനപ്രതിനിധികളെ ഉൾപ്പെടുത്തി സംഘാടകസമിതിയും രക്ഷകർതൃയോഗവും ഓൺലൈനായി ചേരണം. ജില്ലയിലെ എം.പി, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ എന്നിവരെയും അവർക്കു സൗകര്യപ്രദമായ ഇടങ്ങളിൽ നിന്ന് ഓൺലൈനായി പങ്കെടുപ്പിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.

പാഠപുസ്തകങ്ങളുടെ വിതരണം, കിറ്റ് വിതരണം, സ്റ്റൈപെൻഡ് വിതരണത്തിന്റെ ചുമതല എന്നിങ്ങനെ അനവധി ജോലികളുള്ള അദ്ധ്യാപകരിൽ ഭൂരിഭാഗം പേർക്കും കൊവിഡ് ഡ്യൂട്ടിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.