കോഴിക്കോട് : ജില്ലയിൽ ഇന്നലെയും ആശ്വാസത്തിന്റെ ദിനം. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1306 ആയി കുറഞ്ഞു . 13.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കത്തിലൂടെ 1287 പേർ രോഗ ബാധിതരായി. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടു പേർക്ക് പോസിറ്റീവായി. 17 പേരുടെ ഉറവിടം വ്യക്തമല്ല. 9762 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2669 പേർ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 19983 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 4, ചെറുവണ്ണൂർ 1, എടച്ചേരി 1, കൂത്താളി 1, നരിപ്പറ്റ 1, ഒളവണ്ണ 5, പെരുമണ്ണ 1, പുറമേരി 1, തിരുവള്ളൂർ 1, തൂണേരി 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 322, അരിക്കുളം 4, അത്തോളി 9, ആയഞ്ചേരി 2, അഴിയൂർ 14, ബാലുശ്ശേരി 7, ചക്കിട്ടപ്പാറ 3, ചങ്ങരോത്ത് 4, ചാത്തമംഗലം 38, ചെക്കിയാട് 12, ചേളന്നൂർ 24, ചേമഞ്ചേരി 3, ചെങ്ങോട്ട്കാവ് 10, ചെറുവണ്ണൂർ 10, ചോറോട് 36, എടച്ചേരി 11, ഏറാമല 23, ഫറോക്ക് 29, കടലുണ്ടി 8, കക്കോടി 10, കാക്കൂർ 12, കാരശ്ശേരി 20, കട്ടിപ്പാറ 3, കാവിലുംപാറ 3, കായക്കൊടി 13, കായണ്ണ 1, കീഴരിയൂർ 12, കിഴക്കോത്ത് 5, കോടഞ്ചേരി 3, കൊടിയത്തൂർ 15, കൊടുവള്ളി 18, കൊയിലാണ്ടി 25, കൂടരഞ്ഞി 16, കൂരാച്ചുണ്ട് 8, കോട്ടൂർ 12, കുന്ദമംഗലം 26, കുന്നുമ്മൽ 16, കുരുവട്ടൂർ 15, കുറ്റ്യാടി 1, മടവൂർ 2, മണിയൂർ 31, മരുതോങ്കര 7, മാവൂർ 11, മേപ്പയ്യൂർ 7, മൂടാടി 12, മുക്കം 7, നാദാപുരം 2, നടുവണ്ണൂർ 8, നൻമണ്ട 11, നരിക്കുനി 18, നരിപ്പറ്റ 7, നൊച്ചാട് 7, ഒളവണ്ണ 61, ഓമശ്ശേരി 4, ഒഞ്ചിയം 14, പനങ്ങാട് 4, പയ്യോളി 9, പേരാമ്പ്ര 2, പെരുമണ്ണ 16, പെരുവയൽ 8, പുറമേരി 2, പുതുപ്പാടി 13, രാമനാട്ടുകര 23, തലക്കുളത്തൂർ 9, താമരശ്ശേരി 22, തക്കോടി 16, തിരുവള്ളൂർ 23, തിരുവമ്പാടി 7, തൂണേരി 1, തുറയൂർ 5, ഉള്ള്യേരി 30, ഉണ്ണികുളം 16, വടകര 23, വളയം 12, വേളം 12, വില്യാപ്പള്ളി 22.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |