റോം : ഇറ്റാലിയൻ ഗ്രാൻപ്രീയുടെ യോഗ്യതാ റൗണ്ടിനിടെ അപകടത്തിൽപ്പെട്ട് ഗുരുതരമായ പരുക്കേറ്റ സ്വിറ്റ്സർലൻഡുകാരനായ മോട്ടോർസൈക്കിൾ റൈഡർ ജയ്സൻ ഡൂപസ്ക്വിയർ മരണത്തിനു കീഴടങ്ങി. 19 വയസ്സായിരുന്നു. മുഗെല്ലോ സർക്യൂട്ടിൽ യോഗ്യതാ റൗണ്ടിൽ മത്സരിക്കുമ്പോൾ ശനിയാഴ്ചയാണ് ഡൂപസ്ക്വിയർ അപകടത്തിൽപ്പെട്ടത്. വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്ററിൽ ഫ്ലോറൻസിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശനിയാഴ്ച നടന്ന യോഗ്യതാ റൗണ്ടിന്റെ അവസാന ഘട്ടത്തിൽ അയൂമു സസാകി, ജെറമി അൽകോബ എന്നിവരുടെ ബൈക്കുകളുമായി കൂട്ടിയിടിച്ചാണ് ഡൂപസ്ക്വിയർ അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ മത്സരം നിർത്തിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |