പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന് റോളാംഗ് ഗാരോസിൽ തുടക്കമായി. ലോക രണ്ടാം നമ്പർ താരം നവോമി ഒസാക്ക ആദ്യ റൗണ്ടിൽ വിജയം നേടി.
റൊമാനിയൻ താരം പാട്രിക്ക മരിയ ടിഗിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് ഒസാക്ക രണ്ടാം റൗണ്ടിലെത്തിയത്. സ്കോർ: 6-4, 7-6 (4). 63-ാം റാങ്കുകാരിയായ താരത്തിനെതിരേ മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയായിരുന്നു 23-കാരിയായ ഒസാക്കയുടെ ജയം.
അതേസമയം മൂന്ന് ഗ്രാൻസ്ലാം കിരീടങ്ങൾക്കുടമയായ മുൻ ലോക ഒന്നാം നമ്പർ താരം ഏഞ്ചലിക് കെർബർ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ മൂന്നാംവർഷമാണ് കെർബർ ആദ്യ റൗണ്ടിൽ പുറത്താകുന്നത്. ഉക്രെയ്ന്റെ 139-ാം റാങ്കുകാരിയായ ആൻഹെലിന കലിനിനയാണ് കെർബറെ പരാജയപ്പെടുത്തിയത്. സ്കോർ: 6-2, 6-4.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |