SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.53 PM IST

കാഷ്യു കോർപ് ഫാക്ടറികൾ ഇന്ന് തുറക്കും

cashewnut

കൊല്ലം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തുറന്നു പ്രവർത്തിക്കാൻ കഴിയാതിരുന്ന കാഷ്യു കോർപ്പറേഷന്റെ 30 ഫാക്ടറികൾ ഇന്നു മുതൽ പ്രവർത്തിക്കും. കണ്ണൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഫാക്ടറികളാണ് തുറക്കുന്നത്. ഇന്ന് ശുചീകരണത്തിന് ശേഷം ചൊവ്വാഴ്ച മുതൽ കൊവിഡ് മാനദണ്ഡം അനുസരിച്ച് 50 ശതമാനം തൊഴിലാളികൾക്ക് ജോലി നൽകും. ജോലിക്ക് എത്തേണ്ടവരുടെ വിവരം ഫാക്ടറി നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുകയും ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്യും.

തുടർച്ചയായി ജോലി നൽകാൻ 1600 ടൺ തോട്ടണ്ടി ഫാക്ടറികളിലുണ്ട്. ഓണം വരെ മുടക്കം കൂടാതെ ജോലിചെയ്യാൻ 4000 ടൺ തോട്ടണ്ടിക്ക് കരാറായെന്ന് കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASHEW FACTORY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.