കൊല്ലം: കൊല്ലം ബൈപ്പാസിൽ ഇന്നുമുതൽ ടോൾപിരിക്കാനുള്ള തീരുമാനം ഇന്നലെ രാത്രിയോടെ മാറ്റി. അധികം വൈകാതെ വരുംദിവസങ്ങളിൽ തന്നെ ടോൾപിരിവ് ആരംഭിക്കാനാണ് സാദ്ധ്യത. പ്രദേശവാസികളായ യുവാക്കളെയാണ് ടോൾപ്ലാസയിൽ കരാർ കമ്പനി ജോലിക്കായി നിയോഗിച്ചിരിക്കുന്നത്. ഇവരോട് ഇന്നലെ രാവിലെ 7 മണിക്ക് ജോലിക്കെത്താൻ നിർദേശിച്ചിരുന്നതാണ്. എന്നാൽ ഇന്നലെ രാത്രിയോടെ ഇന്ന് ജോലിക്ക് വരേണ്ടെന്നും പിരിവ് ആരംഭിക്കൽ താത്കാലികമായി മാറ്റിവച്ചെന്നും അറിയിക്കുകയായിരുന്നു.
കരാർ കമ്പനി ടോൾപിരിവിനുള്ള എല്ലാം ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പ് ജില്ലാ ഭരണകൂടത്തിനോ പൊലീസിനോ നൽകിയിട്ടില്ല. ഒന്നരമാസം മുൻപ് ജില്ലാ ഭരണകൂടത്തിനും പൊലീസിനും അറിയിപ്പുനൽകാതെ ടോൾ പിരിവ് ആരംഭിച്ചിരുന്നു. ജില്ലാ ഭരണകൂടം ഇടപെട്ട് അന്നുതന്നെ പിരിവ് നിറുത്തിവയ്പ്പിച്ചു. വരും ദിവസങ്ങളിൽ പിരിവ് തുടങ്ങിയാൽ ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് പ്രതിഷേധം ഉയരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
വാഹനങ്ങളുടെ സ്വഭാവം, ഒരു തവണ കടന്നുപോകുന്നതിന്, തിരിച്ചുള്ള യാത്രയ്ക്കും കൂടി, ഒരുമാസത്തേയ്ക്ക് (50 യാത്ര), ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ വാഹനങ്ങൾക്ക് ഒരു തവണ
കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറിയ വാഹനങ്ങൾ : 25, 35, 780, 10
ചെറിയ വാണിജ്യ, ഗുഡ്സ് വാഹനങ്ങൾ, മിനി ബസ് : 40, 55, 1260, 20
രണ്ട് ആക്സിൽവരെയുള്ള ട്രക്ക്, ബസ് : 80, 120, 2640, 20
മൂന്ന് ആക്സിൽ വാണിജ്യ വാഹനങ്ങൾ : 85, 130, 2880, 45
നാല് മുതൽ ആറ് വരെ ആക്സിൽ : 125, 185, 4140, 60
ഏഴും അതിൽ കൂടുതലും : 150, 225, 5040, 75
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |