ന്യൂഡൽഹി: ജൂണിൽ കൊവിഡ് വാക്സിന്റെ 12 കോടിയോളം ഡോസുകൾ (11,95,70,000) ദേശീയ പ്രതിരോധ കുത്തിവയ്പ് ദൗത്യത്തിനായി ലഭ്യമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആരോഗ്യ പ്രവർത്തകർ, മുൻനിര പോരാളികൾ, 45 വയസിനു മുകളിലുള്ളവർ തുടങ്ങിയ മുൻഗണനാ വിഭാഗത്തിനായി സംസ്ഥാനങ്ങൾക്ക് അടുത്ത മാസം 6.09 കോടി ഡോസുകൾ (6,09,60,000) സൗജന്യമായി നൽകും. സ്വകാര്യ ആശുപത്രികൾക്ക് കമ്പനികളിൽ നിന്ന് 5.86 കോടി ഡോസ് (5,86,10,000) നേരിട്ട് വാങ്ങാം. ഇതുൾപ്പെടെയാണ് 12 കോടിയോളം ഡോസ്. ഇതുവരെ 21.20 കോടിയിൽ അധികം ഡോസുകൾ വിതരണം ചെയ്തു.
കേസുകൾ കുറയുന്നു: 1,65 ലക്ഷം പുതിയ രോഗികൾ
ഇന്നലെ രാജ്യത്ത് പുതിയ രോഗികൾ 1,65,553 ലക്ഷമാണ്. ആറാഴ്ചത്തെ ഏറ്റവും കുറവ്. 3,460 പേർ മരിച്ചു. 20,63,839 പരിശോധനകളിലാണ് 1,65,553 പേർക്ക് രോഗം സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി 8.02 % . 2,76,309 പേർ കൂടി രോഗ മുക്തരായി.
മ്യൂസിയങ്ങൾ ജൂൺ 15വരെ തുറക്കില്ല
മ്യൂസിയങ്ങളും സ്മാരകങ്ങളും ജൂൺ 15വരെ തുറക്കില്ല. 3,693 സ്മാരകങ്ങൾക്കും 50മ്യൂസിയങ്ങൾക്കും ബാധകം. രണ്ടാം വ്യാപനത്തെ തുടർന്ന് ഏപ്രിൽ 15മുതലാണ് ഇവ അടച്ചിട്ടത്.
സ്റ്റാൻ സാമിക്ക് കൊവിഡ്
ആദിവാസി സമര നേതാവും പുരോഹിതനുമായ സ്റ്റാൻസാമിക്ക് ( 84) കൊവിഡ് സ്ഥിരീകരിച്ചു. എൽഗാർ പരിഷത് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത സാമിയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബോംബെ ഹൈക്കോടതി ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പാർക്കിൻസൺസ് രോഗിയാണ് സാമി.
ലോക്ക്ഡൗൺ
നീട്ടി
തെലങ്കാനയിൽ ജൂൺ 9വരെ
ഹരിയാനയിൽ ജൂൺ 7വരെ.15വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല.
ഒഡീഷയിൽ ജൂൺ 17വരെ
ജമ്മുകാശ്മീരിൽ അടുത്ത മാസം കൂടുതൽ ഇളവുകൾ
മഹാരാഷ്ട്രയിൽജൂൺ 15വരെ നീട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |