കോവളം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചതിനെ തുടർന്ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ 20 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37 ശതമാനാമായതിനാലാണ് വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാൻ കളക്ടർ പ്രഖ്യാപിച്ചത്. ട്രിപ്പിൾ ലോക്ക്ഡൗണിൽ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഈ വാർഡുകളിൽ തുടരും. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ കല്ലുവെട്ടാൻകുഴി വാർഡിലാണ് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രം സ്ഥിതിചെയ്യുന്നത്. ഇവിടെ കൊവിഡ് പരിശോധനയ്ക്ക് വിഴിഞ്ഞമടക്കമുളള നഗരസഭാ വാർഡിൽ നിന്നുള്ളവർ എത്താറുണ്ട്. ഇവരുൾപ്പെടെയുള്ളവരുടെ പരിശോധനാ ഫലമാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കുന്നത്. മുൻപ് ഉണ്ടായിരുന്നതിനെക്കാൾ കൊവിഡ് ബാധിതരുടെ നിരക്ക് കുറവാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ പറഞ്ഞു. പഞ്ചായത്ത് വാർഡുകളുടെയും നഗരസഭാ വാർഡുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രത്യേകമായി നൽകണമെന്ന് ആശുപത്രിയധികൃതരോട് ആവശ്യപ്പെട്ടതായി പ്രസിഡന്റ് അറിയിച്ചു. വെങ്ങാനൂരിനെ കൂടാതെ കോട്ടുകാൽ പഞ്ചായത്തിനെയും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |