റോം: ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രഖ്യാപിച്ചിരുന്ന യാത്രാവിലക്ക് നീട്ടി ഇറ്റലി. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള വിലക്കും നീട്ടിയിട്ടുണ്ട്. ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ മാസത്തിലാണ് ഇറ്റലി യാത്രാവിലക്ക് പ്രഖ്യാപിച്ചത്. വിലക്കിന്റ കാലാവധി ഇന്നലെ കഴിയാനിരിക്കയാണ് കാലാവധി നീട്ടുന്നതായി ഇറ്റാലിയൻ സർക്കാർ അറിയിച്ചത്. പുതിയ തീരുമാന പ്രകാരം യാത്രാവിലക്ക് ജൂൺ 21 വരെ നീട്ടുന്നതായി ഇറ്റാലിയൻ ആരോഗ്യ മന്ത്രി റോബർട്ടോ സ്പെരാൻസ അറിയിച്ചു. എന്നാൽ ഈ വിലക്ക് ഇറ്റാലിയൻ പൗരന്മാർക്ക് ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |