കാബൂൾ : വടക്കൻ കാബൂളിൽ താലിബാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. കാബൂളിലെ കപിസാ പ്രവിശ്യയിൽ ശനിയാഴ്ചയാണ് സംഭവം. സൈനിക ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി താലിബാൻ തീവ്രവാദികൾ തൊടുത്ത ഷെല്ലുകളിലൊന്ന് ലക്ഷ്യം തെറ്റി തൊട്ടടുത്തുള്ള വിവാഹ സൽക്കാര വേദിയിൽ പതിച്ചാണ് അപകടമുണ്ടായതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. എന്നാൽ താലിബാൻ വക്താവ് ആരോപണം നിഷേധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |