ന്യൂഡൽഹി: മ്യൂക്കോർമൈകോസിസ് (ബ്ളാക്ക്ഫംഗസ്) രോഗ ചികിത്സയ്ക്കുള്ള ആംഫോടെറിസിൻ-ബി മരുന്ന് നിർമ്മിക്കാൻ ഇൻഡോർ കേന്ദ്രമായ മോഡേൺ ലാബോറട്ടറീസിന് മദ്ധ്യപ്രദേശ് സർക്കാർ അനുമതി നൽകി. ബ്ളാക്ക്ഫംഗസിന് പുറമെ വൈറ്റ്ഫംഗസ്, യെല്ലോ ഫംഗസ് ചികിത്സയ്ക്കും ഇഞ്ചക്ഷൻ രൂപത്തിൽ നൽകുന്ന മരുന്നിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണിത്.
പ്രതിദിനം 10,000 ഇഞ്ചക്ഷനുള്ള മരുന്നുകൾ ഉത്പാദിപ്പിക്കുമെന്നും 15 ദിവസത്തിനുള്ളിൽ വിപണിയിലെത്തുമെന്നും മോഡേൺ ലാബോറട്ടറീസ് ചെയർമാൻ അനിൽ ഖാരിയ പറഞ്ഞു. ഇമൽഷൻ രൂപത്തിലുള്ള മരുന്നിന് 3000 രൂപയാണ് വില. സർക്കാരുകൾക്ക് ഡിസ്കൗണ്ടിൽ വിതരണം ചെയ്യും. ബ്ളാക്ക് ഫംഗസ് ഏറെ റിപ്പോർട്ട് ചെയ്യുന്ന മദ്ധ്യപ്രദേശിൽ മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്ത ശേഷം മറ്റു സംസ്ഥാനങ്ങളിലും എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |