കോഴിക്കോട്: സമ്പൂർണ ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങൾക്ക് ജില്ലയിൽ പ്രകടമായ ഫലം കണ്ടു തുടങ്ങി. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര മാസത്തിന് ശേഷം ആദ്യമായി ആയിരത്തിൽ താഴെയെത്തി.
ഇന്നലെ 857പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 12.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ 2,78,899പേർക്കാണ് ജില്ലയിൽ കൊവിഡ് ബാധിച്ചത്. 957 പേർ മരിക്കാനിടയായി.
നേരത്തെ ഏറ്റവും ഒടുവിലായി രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയുണ്ടായിരുന്നത് ഏപ്രിൽ 13നായിരുന്നു. അന്ന് 868 പേർ പോസിറ്റീവെന്ന് കണ്ടെത്തിയപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ശതമാനമായിരുന്നു. ഏപ്രിൽ 14 മുതൽ പിന്നീട് രോഗികളുടെ എണ്ണം കുത്തനെ കൂടുകയായിരുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം ഏറ്റവും ഉയരത്തിലെത്തിയത് മേയ് ആറിനാണ് ; 5704 പേർക്ക്. കൂടിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത് മേയ് മൂന്നിനായിരുന്നു; 32.90 ശതമാനം.
ഇപ്പോൾ 18,630 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. ഇവരിൽ 14,634പേരും വീടുകളിലാണ്. ഇതുവരെ ആകെ 21,87,513 സ്രവസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 21,84,415 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 19,06,373 എണ്ണം നെഗറ്റീവായി. പുതുതായി വന്ന 2,186പേർ ഉൾപ്പെടെ 58,137പേരാണ് നിരീക്ഷണത്തിലുള്ളത്. 5,82,996 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
ടി.പി.ആർ കൂടുതൽ
പെരുവയലിൽ
തദ്ദേശ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ടി.പി.ആർ ഏറ്റവും കൂടുതലുള്ളത് പെരുവയൽ പഞ്ചായത്തിലാണ് ; 52 ശതമാനം. 92പേരെ പരിശോധിച്ചതിൽ 48 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. നരിക്കുനി 33, എടച്ചേരി 30, മുക്കം 28, കൊടുവള്ളി 27, രാമനാട്ടുകര 26, കാരശ്ശേരി 26 എന്നിങ്ങനെയാണ് ഉയർന്ന ടി.പി.ആർ തുടരുന്ന ഇടങ്ങളിലെ കണക്ക്.
കോഴിക്കോട് കോർപ്പറേഷനിൽ ഇന്നലെ 14 ശതമാനമാണ്. ജില്ലയിൽ കുറഞ്ഞ ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് കായണ്ണ, കൂത്താളി, മരുതോങ്കര, മാവൂർ, നന്മണ്ട പഞ്ചായത്തുകളിലാണ്.
രോഗമുക്തർ 2210
ഇന്നലെ 857 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 833 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ ഒരാൾക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിൽ 7082 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2210 പേർ കൂടി രോഗമുക്തരായി.
ഉറവിടം വ്യക്തമല്ലാത്തവർ
അരിക്കുളം 1, ഫറോക്ക് 3, കോടഞ്ചേരി 1, കോഴിക്കോട് 4, കുന്നുമ്മൽ 1, ഒളവണ്ണ 6, പെരുമണ്ണ 2, പുറരേി 1, പേരാമ്പ്ര 1, തൂണേരി 2,വളയം 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 245, അരിക്കുളം 1, അത്തോളി 14, ആയഞ്ചേരി 6, അഴിയൂർ 1, ബാലുശ്ശേരി 21, ചക്കിട്ടപ്പാറ 1, ചങ്ങരോത്ത് 1, ചാത്തമംഗലം 8, ചെക്യാട് 9, ചേളന്നൂർ 8, ചേമഞ്ചേരി 7, ചെങ്ങോട്ടുകാവ് 5, ചെറുവണ്ണൂർ 3, ചോറോട് 4, എടച്ചേരി 22, ഏറാമല 2, ഫറോക്ക് 14, കടലുണ്ടി 6, കക്കോടി 4, കാക്കൂർ 5, കാരശ്ശേരി 8, കട്ടിപ്പാറ 6, കാവിലുംപാറ 5, കായക്കൊടി 1, കീഴരിയൂർ 2, കിഴക്കോത്ത് 8, കോടഞ്ചേരി 6, കൊടിയത്തൂർ 9, കൊടുവള്ളി 39, കൊയിലാണ്ടി 14, കുടരഞ്ഞി 2, കൂരാച്ചണ്ട് 2, കുന്ദമംഗലം 14, കുന്നുമ്മൽ 5, കുരുവട്ടൂർ 33, കുറ്റ്യാടി 2, മടവൂർ 4, മണിയൂർ 13, മേപ്പയ്യൂർ 6, മൂടാടി 13, മുക്കം 14, നാദാപുരം 1, നടുവണ്ണൂർ 1, നരിക്കുനി 11, നരിപ്പറ്റ 4, നൊച്ചാട് 2, ഒളവണ്ണ 8, ഓമശ്ശേരി 1, ഒഞ്ചിയം 3, പനങ്ങാട് 1, പയ്യോളി 30, പേരാമ്പ്ര 4, പെരുമണ്ണ 20, പെരുവയൽ 48, പുറമേരി 1, പുതുപ്പാടി 3, രാമനാട്ടുകര 10, തലക്കുളത്തൂർ 2, താമരശ്ശേരി 3, തിക്കോടി 2, തിരുവള്ളൂർ 11, തിരുവമ്പാടി 2, തൂണേരി 2, തുറയൂർ 4, ഉള്ള്യേരി 5, ഉണ്ണികുളം 4, വടകര 35, വളയം 5, വാണിമേൽ 3, വേളം 1, വില്യാപ്പള്ളി 10.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |