SignIn
Kerala Kaumudi Online
Thursday, 25 April 2024 10.07 PM IST

കൊടകര കുഴൽപ്പണ കേസിന്റെ പേരിലുള്ള കത്തിക്കുത്ത്; നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

kodakara-case

തൃശൂർ: കൊടകര കുഴൽപ്പണ കേസിന്റെ പേരിൽ ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ നാല് പേർ അറസ്റ്റ് ചെയ്ത് പൊലീസ്. വാടാനപ്പള്ളി തൃത്തല്ലൂരിലെ ബിജെപി പ്രവർത്തകരായ സഹലേഷ്, സഫലേഷ്, സജിത്, ബിപിൻദാസ് എന്നിവരാണ് പിടിയിലായത്.

അറസ്റ്റ്വ ചെയ്തവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. കേസിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

വാടാനപ്പള്ളി തൃത്തല്ലൂരിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ വച്ചാണ് കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ തൃത്തല്ലൂർ വ്യാസനഗറിലെ കിരണിനാണ് കുത്തേറ്റത്. കുഴൽപ്പണ കേസിനെച്ചൊല്ലി സോഷ്യൽ മീഡിയയിലുണ്ടായ ചില ആരോപണങ്ങളാണ് സംഘർഷത്തിന് കാരണമായത്.

content details: man stabbed during fight between bjp workers police makes arrest and register case.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KODAKARA HAWALA CASE, KERALA, THRISSUR, KODAKARA, BJP, POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.