SignIn
Kerala Kaumudi Online
Friday, 19 April 2024 12.20 PM IST

ഫ്രഞ്ച് ഒാപ്പൺ : ഇഗയ്ക്ക് പിറന്നാൾ മധുരം

iga-shamtek

പാരീസ് : 20-ാം പിറന്നാൾ ദിനത്തിൽ കടുത്ത പോരാട്ടത്തിൽ വിജയം കണ്ട് നിലവിലെ ചാമ്പ്യൻ ഇഗ ഷ്വാംടെക്ക്. ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ സ്ളൊവേനിയൻ താരമായ കായാ യുവാനാണ് രണ്ട്സെറ്റ് നീണ്ട പോരാട്ടത്തിൽ ഇഗയെ വിറപ്പിച്ച് കീഴടങ്ങിയത്. സ്കോർ : 6-0,7-5.

ആദ്യ സെറ്റ് ഒരു ഗെയിംപോലും നഷ്ടപ്പെടുത്താതെ സ്വന്തമാക്കിയ ഇഗയെ രണ്ടാം സെറ്റിൽ യുവാൻ ശരിക്കും വെള്ളം കുടിപ്പിച്ചു. ഒരു മണിക്കൂർ 27 മിനിട്ടാണ് മത്സരം നീണ്ടത്. കളിക്കളത്തിന് പുറത്ത് തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് യുവാനെന്ന് മത്സരശേഷം ഇഗ പറഞ്ഞു. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ പോളണ്ടുകാരിയായി ചരിത്രം കുറിച്ച ഇഗ ഇക്കുറി എട്ടാം സീഡായാണ് മത്സരിക്കുന്നത്.

ഇന്നലെ നടന്ന മറ്റ് ഫസ്റ്റ് റൗണ്ട് പോരാട്ടങ്ങളിൽ ജോൺ ഇസ്നർ,യാന്നിക്ക് സിന്നർ,ഡാനിൽ മെദ്‌വദേവ്,മെർട്ടെൻസ് തുടങ്ങിയവർ വിജയം കണ്ടു.മൂന്ന് സെറ്റ് പോരാട്ടത്തിൽ സാം ക്വെറിയെ 7-6,6-3,6-4 എന്ന സ്കോറിനാണ് ഇസ്നർ കീഴടക്കിയത്. സിന്നർ അഞ്ചുസെറ്റ് പോരാട്ടത്തിൽ 6-1,4-6,6-7,7-5, 6-4ന് ഹെർബെർട്ടിനെ തോൽപ്പിച്ചു.മെർട്ടെൻസ് 6-4,6-1ന് സാൻഡേഴ്സിനെയാണ് ആദ്യ റൗണ്ടിൽ കീഴടക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IGA SHAMTEK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.