Kerala Kaumudi Online
Saturday, 25 May 2019 10.42 PM IST

ഗുരുവിനോടൊപ്പം ജീവിക്കുന്നതുപോലെ, മഹാഗുരു നിറഞ്ഞ മനസോടെ കാണുന്നു: എം.മുകുന്ദൻ

mahaguru-

കൗ​മു​ദി​ ​ടി​ ​വി​ ​ചാ​ന​ൽ​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യു​ന്ന​ ​മ​ഹാ​ഗു​രു​ ​നി​റ​ഞ്ഞ​ ​മ​ന​സോ​ടെ​യാ​ണ് ​ഞാ​ൻ​ ​കാ​ണു​ന്ന​ത്.​ ​മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത​ ​വി​ധം​ ​ഇ​ന്ന് ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​ജീ​വി​ത​വും​ ​ചി​ന്ത​ക​ളും​ ​നാം​ ​അ​നു​സ്മ​രി​ക്ക​ണം.​ ​

കാ​ലം​ ​മാ​റി​യെ​ങ്കി​ലും​ ​ഗു​രു​വി​ന്റെ​ ​ചി​ന്ത​ക​ളു​ടെ​ ​പ്ര​സ​ക്തി​ ​ഇ​പ്പോ​ഴും​ ​നി​ല​നി​ൽ​ക്കു​ന്നു.​ജാ​തി​ഭേ​ദം​ ​മ​ത​ദ്വേ​ഷം​ ​ഏ​തു​മി​ല്ലാ​തെ​ ​സ​ർ​വ​രും​ ​സോ​ദ​ര​ത്വേ​ന​ ​വാ​ഴു​ന്ന​ ​മാ​തൃ​കാ​സ്ഥാ​ന​മാ​ണി​ത്.​ ​ന​മ്മ​ൾ​ ​മ​ന​സ്സി​ൽ​ ​കൊ​ത്തി​വെ​ച്ച് ​സൂ​ക്ഷി​ക്കേ​ണ്ട​ ​വാ​ച​ക​മാ​ണി​ത്.​ ​ഒ​രൊ​റ്റ​ ​വാ​ച​ക​ത്തി​ൽ​ ​ഒ​രു​ ​ഇ​തി​ഹാ​സം​ ​ത​ന്നെ​ ​അ​ദ്ദേ​ഹം​ ​ര​ചി​ച്ചി​രി​ക്കു​ന്നു.
സ​മ​കാ​ലീ​ന​ ​കേ​ര​ളാ​നു​ഭ​വ​ങ്ങ​ൾ​ ​പ​റ​യു​ന്ന​ത്,​ ​ഗു​രു​വി​ന്റെ​ ​മാ​ന​വി​ക​ത​യി​ലൂ​ന്നി​യ​ ​ഈ​ ​ദ​ർ​ശ​നം​ ​ന​മ്മ​ൾ​ ​മ​റ​ന്നു​പോ​യി​ ​എ​ന്നാ​ണ്. ജാ​തി​വ്യ​വ​സ്ഥ​ക്കെ​തി​രാ​യ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ,​ ​തൊ​ട്ടു​തീ​ണ്ടാ​യ്മ​ക്കെ​തി​രാ​യ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ,​ ​ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തി​നു​ ​വേ​ണ്ടി​യു​ള്ള​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ,​ ​പ​ഠി​ക്കു​വാ​നു​ള്ള​ ​അ​വ​കാ​ശ​ത്തി​നു​ ​വേ​ണ്ടി​യു​ള്ള​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ,​ ​കീ​ഴ്ജാ​തി​ക്കാ​രാ​യ​ ​സ​ഹോ​ദ​രി​മാ​ർ​ക്ക് ​മാ​റ് ​മ​റ​യ്ക്കാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യ​ത്തി​നു​ ​വേ​ണ്ടി​യു​ള്ള​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ...​ ​അ​ങ്ങ​നെ​ ​എ​ത്ര​യെ​ത്ര​ ​പോ​രാ​ട്ട​ങ്ങ​ൾ.​ ​ഈ​ ​സ​മ​ര​ങ്ങ​ൾ​ക്കൊ​ക്കെ​യും​ ​ഗു​രു​ചി​ന്ത​ ​പ്ര​ചോ​ദ​ന​മാ​യി​രു​ന്നു.
​ ​ഗു​രു​ദേ​വ​നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​മ​ല​യാ​ളി​യു​ടെ​ ​സ്വ​ത്വം​ ​ത​ന്നെ​ ​മ​റ്റൊ​ന്നാ​യി​പ്പോ​യേ​നെ. ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​ജാ​തി​ക്കോ ​മ​ത​ത്തി​നോ​ ​മാ​ത്രം​ ​അ​വ​കാ​ശ​പ്പെ​ട്ട​ത​ല്ല​ ​ഗു​രു​ദേ​വ​ൻ.​ ​ഇ​ത്ത​രം​ ​വി​ഭാ​ഗീ​യ​ത​യ്ക്ക​പ്പു​റം​ ​പ്ര​കാ​ശി​ച്ചു​ ​നി​ൽ​ക്കു​ന്ന​താ​ണ് ​ഗു​രു​ചി​ന്ത​ക​ൾ.​ ​മ​നു​ഷ്യ​ന് ​ഒ​രു​ ​മ​തം​ ​മാ​ത്രം​ ​മ​തി​യെ​ന്ന് ​ഗു​രു​ ​പ​റ​യു​മ്പോ​ൾ​ ​അ​ത് ​ഹി​ന്ദു​മ​തം​ ​മാ​ത്ര​മാ​ണെ​ന്ന് ​വി​വ​ക്ഷ​യി​ല്ല.​ ​അ​ത് ​മ​നു​ഷ്യ​മ​ത​മാ​ണ്.​ ​മ​നു​ഷ്യ​മ​ത​ത്തി​ൽ​ ​ഹൈ​ന്ദ​വ​ത​യും​ ​ഇ​സ്ലാ​മും​ ​ക്രൈ​സ്ത​വ​രു​മു​ണ്ട്. മ​റ​വി​ക​ളു​ടെ​ ​കാ​ല​മാ​ണി​ത്.​ ​ഗു​രു​ദേ​വ​നെ​ ​അ​ങ്ങ​നെ​ ​മ​റ​ക്കു​വാ​ൻ​ ​പാ​ടി​ല്ല.​ ​കൗ​മു​ദി​ ​ടി​വി​ ​യു​ടെ​ ​മ​ഹാ​ഗു​രു​ ​പ​ര​മ്പ​ര​ ​മ​റ​വി​യി​ൽ​ ​നി​ന്നും​ ​ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഗു​രു​ചി​ന്ത​ക​ളെ​ ​വീ​ണ്ടെ​ടു​ക്കു​വാ​ൻ​ ​സ​ഹാ​യി​ക്കും.​ ​ഗു​രു​ദേ​വ​നെ​ ​ആ​ഴ​ത്തി​ൽ​ ​മ​ന​സി​ലാ​ക്കാ​ൻ​ ​സ​ഹാ​യി​ക്കും.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ഈ​ ​പ​ര​മ്പ​ര​ ​നാ​മെ​ല്ലാ​വ​രും​ ​കാ​ണേ​ണ്ട​താ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAHAGURU, SERIEL, KAUMUDY TV, M MUKUNDAN, REVIEW
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY