കൊൽക്കത്ത: എ.ഐ.യു.റ്റി.യു.സി അഖിലേന്ത്യാ പ്രസിഡന്റും എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ശങ്കർ സാഹ (81) നിര്യാതനായി. കൊവിഡ് ബാധിതനായിരുന്നു.
ഐ.എൽ.ഒ, ഡബ്ല്യു.എഫ്.ടി.യു തുടങ്ങി നിരവധി അന്തർദ്ദേശീയ ഫോറങ്ങളുടെ വേദികളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്ന ശങ്കർ സാഹ ചൈന, റഷ്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ തൊഴിലാളി സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്.
ആദര സൂചകമായി ഇന്നു മുതൽ മൂന്നു ദിവസത്തേക്ക്, എ.ഐ.യു.റ്റി.യു.സി ഓഫീസുകളിലും അഫിലിയേറ്റഡ് യൂണിയനുകളുടെ ഓഫീസുകളിലും പതാക താഴ്ത്തിക്കെട്ടിയും കറുത്ത ബാഡ്ജ് ധരിച്ചും ദുഃഖാചരണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |