തിരുവനന്തപുരം: ഏപ്രിലിലെ കിറ്റ് വിതരണം ജൂൺ 5 വരെ നീട്ടി. മേയിലെ കിറ്റ് വിതരണം ജൂൺ 5നു ശേഷവും തുടരും. മേയിലെ റേഷനും ജൂൺ 5 വരെ ലഭിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ജൂണിലെ റേഷൻ വിതരണം 7ന് ആരംഭിക്കും. കാലവർഷക്കെടുതിക്ക് ഇരയായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള 20 ഇനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യക്കിറ്റ് 8 മുതൽ റേഷൻ കടകളിൽ എത്തിക്കുമെന്ന് സപ്ലൈകോ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |