നടി പ്രവീണ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. മുറ്റത്തുനിൽക്കുന്ന മാവിൽനിന്ന് കൊച്ചുകുട്ടിയെപ്പോലെ മാങ്ങ ചാടിപ്പറിക്കുന്ന പ്രവീണയെ വീഡിയോയിൽ കാണാം. കുട്ടിക്കാലത്തെ രസമുള്ള ഒാർമ്മകളിലേക്ക് വീഡിയോ കൂട്ടിക്കൊണ്ടു പോകുന്നുവെന്ന് പ്രേക്ഷകരും കമന്റ് ചെയ്യുന്നു. മാങ്ങ ചാടിപ്പറിച്ചതിന് ശേഷമുള്ള പ്രവീണയുടെ ചിരിയാണ് ഏറെ മനോഹരമെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു.സമൂഹമാദ്ധ്യമത്തിൽ പ്രവീണ പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. വീട്ടിൽ എത്തിയ മൂർഖൻപാമ്പിന്റെ കുഞ്ഞിനെ കൈയിലെടുത്ത് താലോലിക്കുന്ന ചിത്രങ്ങളും വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. വീട്ടിലെ കോഴിക്കൂടിന് അരികിലായാണ് പാമ്പിനെ കണ്ടത്. സാധാരണ പാമ്പിനെ കണ്ടാൽ ആളുകൾ ഭയത്തോടു കൂടി ഉപ്രദവിക്കാറാണ് പതിവെന്നും ആ സമീപനം മാറ്റണമെന്നും പ്രവീണ വീഡിയോയിൽ പറഞ്ഞിരുന്നു. പാമ്പിനെ കൈയിലെടുത്തുള്ള ചിത്രങ്ങൾ തന്റെ ഫേസ് ബുക്ക് പേജിലും താരം പങ്കുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |