ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന 21 ഗ്രാംസ് എന്ന ചിത്രത്തിൽ അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത് ,രഞ്ജിപണിക്കർ, അനുമോഹൻ, മെറീന മൈക്കിൾ എന്നിവരാണ് മറ്റു താരങ്ങൾ.ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ് 21 ഗ്രാംസ്. ദ ഫ്രണ്ട് റോ പ്രൊഡഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രത്തിന് ജിത്തു ദാമോർ ഛായാഗ്രഹണം നിർവഹിക്കുന്നു. അപ്പു എൻ. ഭട്ടതിരിയാണ് എഡിറ്റർ. വിനായക് ശശികുമാറിന്റെ വരികൾക്ക് ദീപക് ദേവാണ് സംഗീതം. അതേസമയം അനൂപ് മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന ആദ്യചിത്രം കിംഗ് ഫിഷ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ നായകനും അനൂപ് തന്നെയാണ്. രഞ്ജിത്, ദുർഗകൃഷ്ണ, ദിവ്യപിള്ള,നിരഞ്ജന അനൂപ്, ഇർഷാദ് എന്നിവരാണ് മറ്റു താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |