മാഡ്രിഡ് : റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ താരം പി.വി സിന്ധുവിനെ തോൽപ്പിച്ച് സ്വർണം നേടിയിരുന്ന സ്പാനിഷ് വനിതാ ബാഡ്മിന്റൺ താരം കരോളിന മാരിൻ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് കരോളിനയുടെ പിന്മാറ്റം. അഞ്ചുതവണ യൂറോപ്യൻ ചാമ്പ്യനും മൂന്ന് തവണ ലോക ചാമ്പ്യനുമായിട്ടുള്ള താരമാണ് കരോളിന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |