റിയാദ്: രാജ്യത്ത് അംഗീകാരമുള്ള കൊവിഡ് വാക്സിൻ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് സൗദിയിലെത്തിക്കഴിഞ്ഞാൽ ക്വാറന്റൈൻ വേണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ അറ്റസ്റ്റ് ചെയ്ത വാക്സിൻ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. ഫൈസർ, കൊവിഷീൽഡ്, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നിവയാണ് സൗദി അറേബ്യയിൽ അംഗീകാരമുള്ള കൊവിഡ് വാക്സിനുകൾ.വാക്സിൻ സ്വീകരിക്കാത്ത വിദേശികൾ രാജ്യത്തെത്തി 7 ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ഇന്ത്യയിൽ നിന്ന് നേരിട്ടെത്തുന്നവർക്ക് സൗദിയിൽ പ്രവേശന വിലക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |