റാന്നി : എക്സൈസ് പൊലീസുമായി ചേർന്ന് നടത്തിയ റെയ്ഡിൽ പുതുശേരിമല പാറയ്ക്കൽ കോളനിയിൽ പൂന്തുരുത്തിയിൽ വീട്ടിൽ രഞ്ജിത്തിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും പിടികൂടി. രഞ്ജിത്തിനെ ( 34 ) അറസ്റ്റ് ചെയ്ത് റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .എക് സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ് . ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ റേഞ്ച് ഇൻസ്പെക്ടർ ബി.വിഷ്ണ , റാന്നി പൊലീസ് എ.എസ് ഐ . വിനോദ് , സിവിൽ പൊലീസ് ഓഫീസർ ജോയി , പ്രിവന്റീവ് ഓഫീസർ മാരായ ഹസൻ ഖാൻ , സുരേഷ് ഡേവിഡ് സിവിൽ എക്സൈസ് ഓഫീസർമാരായ ബി.ബിജു , ജിത്ത് എം.എസ് . ജീഷ എ , അഭിജിത് എം . , അഫ്സൽ നാസർ എന്നിവർ പങ്കെടുത്തു.
വ്യാജ വാറ്റ് , മയക്കുമരുന്ന് , കഞ്ചാവ് എന്നിവയുടെ ഉപയോഗം സംബന്ധിച്ച് രഹസ്യ വിവരങ്ങൾ എക്സൈസിന് അറിയിക്കാം. ഫോൺ : 94000 69468 , 04735 228560 , 04735 229232.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |