തിരുവനന്തപുരം: ദൂരദർശനിൽ 36 വർഷത്തെ സേവനത്തിനു ശേഷം പ്രോം എക്സിക്യൂട്ടീവ് കെ.എസ്. രാജശേഖരൻ സർവീസിൽ നിന്ന് വിരമിച്ചു. ആനുകാലികം, സാഹിതീസല്ലാപം,സുദിനം,കൃഷിദർശൻ തുടങ്ങിയ ജനപ്രിയ പരിപാടികളുടെ സംവിധായകനായിരുന്നു. ദേശീയ, സംസ്ഥാന അവാർഡുകൾ 6 തവണ നേടിയിട്ടുണ്ട്. കോട്ടയത്ത് കേരളഭൂഷണം ദിനപ്പത്രത്തിൽ സബ് എഡിറ്ററായാണ് തുടക്കം. 1985ൽ ദൂരദർശനിലെത്തി. ഭാര്യ അഡ്വ.ജി. ലേഖ, മക്കൾ നീതു .ആർ, നിഷാന്ത് കൃഷ്ണൻ .ആർ, മരുമകൻ ആനന്ദ് വിഷ്ണു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |