ഹൂസ്റ്റൺ: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ പുതിയ വാക്സിനുമായി ജർമ്മനി. ജർമ്മൻ കമ്പനിയായ ക്യൂർവാകാണ് പുതിയ വാക്സിൻ പരീക്ഷണത്തിലേക്ക് കടന്നത്. വാക്സിനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറല്ലെന്ന് അധികൃതർ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ വാക്സിൻ കൊവിഡിനെ എത്രത്തോളം പ്രതിരോധിക്കുന്നു എന്ന കാര്യത്തിൽ കമ്പനി വിശദീകരണം നടത്തിയിട്ടില്ല. സ്വതന്ത്ര ഡേറ്റാ സേഫ്റ്റി മോണിറ്ററിങ് ബോർഡിന്റെ പരിശോധനയിൽ സുരക്ഷാ ആശങ്കയില്ലെന്ന് അറിയിച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു. മറ്റ് കൊവിഡ് വാക്സിനുകളുമായി താരതമ്യം ചെയ്യുമ്പോൾ വിലയിലെ കുറവാണ് ക്യൂർവാക് വാക്സിന്റെ പ്രധാന പ്രത്യേകത. അതിനാൽ പരീക്ഷണം വിജയിച്ചാലത് വാക്സിൻ ക്ഷാമം നേരിടുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആശ്വാസമായിരിക്കും. 41 ഡിഗ്രി ഫാരൻഹീറ്റിൽ കുറഞ്ഞത് മൂന്ന് മാസത്തേക്ക് റഫ്രിജറേറ്ററിൽ സൂക്ഷിക്കാമെന്നും ഉപയോഗിക്കുന്നതിന് മുൻപ് അന്തരീക്ഷ ഊഷ്മാവിൽ 24 മണിക്കൂർ സൂക്ഷിക്കാനും കഴിയുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |