ന്യൂഡൽഹി: മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിനെതിരെ ഹൈക്കമാൻഡിന് പരാതിയുമായി മുൻ ക്രിക്കറ്റ് താരവും എം.എൽ.എയുമായ നവ്ജ്യോത്സിംഗ് സിദ്ധു ഡൽഹിയിലെത്തി. പഞ്ചാബ് സർക്കാർ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്നും ഹൈക്കമാൻഡ് ഉടൻ ഇടപെടണമെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി രൂപീകരിച്ച മൂന്നംഗ സമിതിക്ക് മുമ്പാകെ സിദ്ധു പറഞ്ഞു. പഞ്ചാബിലെ ജനങ്ങളുടെ വികാരം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷമാണ് പഞ്ചാബ് കോൺഗ്രസിൽ ഭിന്നത തലപൊക്കുന്നത്. അമരീന്ദറുമായി സിദ്ധു കൊമ്പുകോർത്തത് മുമ്പും കോൺഗ്രസിന് തലവേദനയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |