കൊവിഡ് 1345; ടി.പി.ആർ 14.07%
കോഴിക്കോട്: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 1345 പേർക്ക്. ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിലുൾപ്പെടെ ചികിത്സയിലായിരുന്ന 2375 പേർ കൂടി രോഗമുക്തരായി.
സമ്പർക്കം വഴി 1331 പേർക്കാണ് രോഗബാധ. 12 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ടുപേർക്ക് പോസിറ്റീവായി. കഴിഞ്ഞ 24 മണിക്കൂറിൽ 9,895 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.07 ശതമാനം. രോഗബാധിതരായി 17,599 കോഴിക്കോട് സ്വദേശികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവർ
ചെക്ക്യാട് 1, ചെറുവണ്ണൂർ 1, ഫറോക്ക് 2, കോഴിക്കോട് 1, മടവൂർ 1, നാദാപുരം 1, നരിക്കുനി 1, ഒളവണ്ണ 3, ഉള്ള്യേരി 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 481, അരിക്കുളം 32, അത്തോളി 4, ആയഞ്ചേരി 3, അഴിയൂർ 2, ബാലുശ്ശേരി 5, ചക്കിട്ടപ്പാറ 4, ചങ്ങരോത്ത് 5, ചാത്തമംഗലം 7, ചെക്യാട് 13, ചേളന്നൂർ 26, ചേമഞ്ചേരി 9, ചെങ്ങോട്ടുകാവ് 7, ചെറുവണ്ണൂർ 7, ചോറോട് 10, എടച്ചേരി 5, ഏറാമല 24, ഫറോക്ക് 51, കടലുണ്ടി 33, കക്കോടി 12, കാക്കൂർ 4, കാരശ്ശേരി 14, കട്ടിപ്പാറ 16, കാവിലുംപാറ 3, കായക്കൊടി 7, കായണ്ണ 6, കീഴരിയൂർ 1, കിഴക്കോത്ത് 11, കോടഞ്ചേരി 10, കൊടിയത്തൂർ 11, കൊടുവള്ളി 51, കൊയിലാണ്ടി 11, കുടരഞ്ഞി 11, കൂരാച്ചണ്ട് 9, കോട്ടൂർ 2, കുന്ദമംഗലം 40, കുന്നുമ്മൽ 1, കുരുവട്ടൂർ 14, കുറ്റ്യാടി 1, മടവൂർ 11, മണിയൂർ 10, മാവൂർ 1, മേപ്പയ്യൂർ 2, മൂടാടി 1, മുക്കം 19, നാദാപുരം 12, നടുവണ്ണൂർ 7, നന്മണ്ട 12, നരിക്കുനി 13, നരിപ്പറ്റ 13, ഒളവണ്ണ 49, ഓമശ്ശേരി 19, ഒഞ്ചിയം 13, പനങ്ങാട് 5, പയ്യോളി 27, പേരാമ്പ്ര 1, പെരുമണ്ണ 4, പെരുവയൽ 6, പുറമേരി 6, പുതുപ്പാടി 3, രാമനാട്ടുകര 11, താമരശ്ശേരി 13, തിക്കോടി 15, തിരുവള്ളൂർ 11, തിരുവമ്പാടി 7, തൂണേരി 2, ഉള്ള്യേരി 4, ഉണ്ണികുളം 6, വടകര 37, വളയം 13, വേളം 6, വില്യാപ്പള്ളി 9.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |